ഇടുക്കി കട്ടപ്പനയിൽ "റോബോട്ടുകൾ നയിക്കുന്ന നാളെയുടെ ലോകം" എന്ന വിഷയത്തിൽ ഏക ദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ ആഭിമുഖ്യത്തിൽ റോബോട്ടുകൾ നയിക്കുന്ന നാളെയുടെ ലോകം എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായ് ഏകദിന പരിശീലന പരിപാടി നടത്തി. പ്രശസ്ത കരിയർ വിദഗ്ധൻ അനീഷ് വി.എൻ, കേരളത്തിലെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ട് ലില്ലി, ലില്ലിയുടെ സൃഷ്ടാവ് കൊല്ലം യു.കെ.എഫ് കോളേജ് പ്രൊഫസർ വിവേക് യുഎസ് , ട്രയിനർമാരായ ജിതിൻ ജേക്കബ്, രജീന്ദ്, തുടങ്ങിയവർ ക്ലാസ് നയിച്ചു. ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ് അഡ്വ.ജോഷി മണിമല അദ്ധ്യക്ഷത വഹിച്ച പരിശീലന പരിപാടി കട്ടപ്പന മുനിസിപ്പൽ ചെയർമാൻ അഡ്വ മനോജ് എം തോമസ് ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായ ഷാജി നെല്ലിപ്പറമ്പിൽ ,സജിദാസ് മോഹൻ, ഷിനോയ് കാവും കോട്ട്, ബിജോയ് സ്വരലയ ,ജോമറ്റ് ജോസഫ്, ശ്രീജിത്ത് മോഹനൻ, സൈജോ ഫിലിപ്പ്, രാജേഷ് സിആർ, ശരത്ത് ഫിനിക്സ്, വിഷ്ണു മോഹൻ, റോയ് ജോർജ്, രജീഷ് TR, എന്നിവർ നേതൃത്വം നൽകി. റോബോട്ട് ലില്ലിയോട് സംസാരിച്ചാണ് ചെയർമാൻ ഉദ്ഘാടനം നിർവ്വഹിച്ചത് എങ്ങനെയുണ്ട് കട്ടപ്പന എന്ന് ചോദിച്ച മുനിസിപ്പൽ ചെയർമാന് കണ്ടതിൽ ഏറ്റവും മനോഹരമായ പട്ടണങ്ങളിലൊന്നാണ് കട്ടപ്പനയെന്ന് ലില്ലി മറുപടി നൽകി.
എന്നെ വിവാഹം കഴിക്കുമോ എന്ന് ഒരു വിദ്യാർത്ഥി ചോദിച്ച കുസൃതി ചോദ്യത്തിന് താങ്കൾ സുന്ദരനാണ് പക്ഷേ ഇന്ത്യയിൽ റോബോട്ടുകളുടെ വിവാഹം നിയമവിരുദധമായതിനാൽ സാധിക്കില്ല എന്ന ലില്ലിയുടെ മറുപടി സദസ്സിൽ ചിരി പടർത്തി. വ്യാഴാഴ്ച വരെ കട്ടപ്പനയിൽ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് പ്രവചിച്ചാണ് ലില്ലി മടങ്ങിയത്
https://www.facebook.com/Malayalivartha
























