വഴിയരികിൽ കാറുമായി കാത്ത് നിൽക്കാമെന്ന് കുട്ടികാമുകൻ...ഒറ്റയ്ക്ക് കിലോമീറ്ററുകൾ നടന്നു താണ്ടി... തളർന്നപ്പോൾ അപരിചിതനതായ ബൈക്ക് യാത്രക്കാരനെ കൈകാണിച്ച് ഒപ്പംകൂടി; 16കാരിയ്ക്ക് ഫേസ്ബുക്ക് പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ...

രാത്രി വീട്ടില്‍നിന്നു കുട്ടികാമുകനെ കാണാൻ മുങ്ങിയ പതിനാറുകാരിയെ മണിക്കൂറുകള്‍ക്കകം പൊലീസ് സുരക്ഷിതമായി തിരികെ വീട്ടുകാരെ ഏല്‍പിച്ചു. മലയിന്‍കീഴ് പൊലീസിന്റെ നെറ്റ് പട്രോളിങ്ങിനിടെയാണ് പെണ്‍കുട്ടിയെ പിടികൂടിയത്. ശനിയാഴ്ച രാത്രി ഒറ്റയ്ക്കു കിലോമീറ്ററുകളോളം നടന്ന പെണ്‍കുട്ടി തളര്‍ന്നപ്പോള്‍ അപരിചിതനായ ബൈക്ക് യാത്രികനെ കൈകാണിച്ച് അയാളുടെ സഹായത്താല്‍ തിരക്കൊഴിഞ്ഞ മലയിന്‍കീഴ് ജംക്ഷനില്‍ വന്നിറങ്ങി.
ആരുടെയും ശ്രദ്ധയില്‍പെടാതെ മാറിനിന്നു. കുറച്ചുകഴിഞ്ഞു കാമുകനും അവിടെ എത്തി. കാറിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി പെണ്‍കുട്ടി സംസാരിച്ചു നിന്നതു പലരും ശ്രദ്ധിച്ചു. ജംക്ഷനില്‍ തട്ടുകട നടത്തുന്ന സ്ത്രീയും മറ്റു ഗൗരവത്തോടെ സംഭവത്തെ കണ്ടു. അവര്‍ കുട്ടികളോട് കാര്യങ്ങള്‍ തിരക്കി.
ഇതിനിടെ പൊലീസും എത്തി. പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. അപ്പോഴേക്കു സമയം രാത്രി 12.30 പിന്നിട്ടിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് ഫോണ്‍ വിളിക്കുമ്പോഴാണ് മകള്‍ വീട്ടില്‍ ഇല്ലെന്നുള്ള കാര്യം അവര്‍ അറിയുന്നത്. ഫെയ്‌സ് ബുക്ക് പ്രണയമാണ് പതിനാറുകാരിയെ അര്‍ദ്ധരാത്രിയിലെ ഒളിച്ചോട്ടത്തിന് മുതിർന്നത്. കാമുകനെ കാണാന്‍ റിസ്‌ക് എടുക്കുകയായിരുന്നു കുട്ടി. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ പൊലീസ് ചോദ്യം ചെയ്തു. താക്കീതു നല്‍കി കുട്ടികളെ വീട്ടുകാരോടൊപ്പം വിട്ടയച്ചു.
https://www.facebook.com/Malayalivartha
























