ലൈറ്റ് അണയ്ക്കുമ്പോൾ സിനിമ തിയറ്റർ താൽകാലിക ലോഡ്ജ് ആക്കി മാറ്റുന്നവർ ജാഗ്രതൈ... സിനിമ തീയറ്ററുകളിൽ സി സി ടി വി ക്യാമറ നിർബന്ധമാക്കാൻ തീരുമാനം; "തീയറ്ററുകളിലെ ഇരുട്ടിന്റെ മറവിലെ പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങൾ" ആദ്യം റിപ്പോർട്ട് ചെയ്തത് മലയാളിവാർത്ത

മലപ്പുറത്ത് മൊയ്തീൻ കുട്ടിയെന്ന വ്യവസായ പ്രമുഖൻ സിനിമ തീയേറ്ററിൽ വച്ച് 10 വയസുകാരി പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ തീയേറ്റർ ഉടമ പുറത്ത് വിട്ടതോടെയാണ് സംഭവം ലോകമറിയുന്നത്. ഇത് സമൂഹത്തിൽ വലിയ ചർച്ചയായതോടെ സിനിമ തീയേറ്ററുകളിൽ നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾ വെളിച്ചത് കൊണ്ടുവരാൻ സിനിമ തിയറ്ററുകളിൽ സിസി ടിവി ക്യാമറ നിർബന്ധമാക്കാൻ സർക്കാർ ആലോചന. ഇതിന്റെ ഭാഗമായി ഇന്റലിജൻസ് വിഭാഗം തിയറ്ററുകളിലെ ക്യാമറ സംവിധാനത്തെക്കുറിച്ചു കണക്കെടുപ്പു തുടങ്ങി.
ക്യാമറ ഉള്ളവയുടെയും ഇല്ലാത്തവയുടെയും പട്ടികയാണു ശേഖരിക്കുന്നത്. ഒപ്പം, തിയറ്ററിനുള്ളിലും പുറത്തും ക്യാമറയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. എടപ്പാളിൽ തിയറ്ററിനുള്ളിൽ പത്തു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതു സിസി ടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിയാൻ സാധിച്ച സാഹചര്യത്തിലാണ് എല്ലായിടത്തും ക്യാമറ നിർബന്ധിതമാക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നത്.
മൾട്ടി പ്ലക്സ് തിയറ്ററുകളിലെല്ലാം സിസി ടിവി ക്യാമറ ഉണ്ടെന്നാണു വിവരം. എന്നാൽ അഞ്ഞൂറോളം വലിയ തിയറ്ററുകളിൽ മൂന്നിലൊന്നിൽപ്പോലും ക്യാമറ സ്ഥാപിച്ചിട്ടില്ല. ചെലവു കണക്കിലെടുത്താണു തിയറ്റർ ഉടമകൾ ഇതിൽ നിന്നു പിന്തിരിയുന്നത്. സിനിമ തുടങ്ങുമ്പോൾ ലൈറ്റുകൾ അണയ്ക്കുന്നതിനാൽ ദൃശ്യങ്ങളൊന്നും ക്യാമറയിൽ പതിയില്ലെന്ന വിശ്വാസത്തോടെയാണ് ഒരുകൂട്ടം ആളുകൾ അനാശാസ്യ പ്രവർത്തനങ്ങളും പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളും നടത്തിവരുന്നത്.
ഇത്തരക്കാർക്ക് കടിഞ്ഞാണിടാൻ ഇരുട്ടിലെ ദൃശ്യങ്ങൾ വെളിച്ചത്താക്കുന്ന നൈറ്റ് വിഷൻ ക്യാമറകളാണ് എല്ലാ തിയറ്ററുകളിലും സ്ഥാപിക്കുന്നത്. ഓരോ നിരയിലെയും ദൃശ്യങ്ങൾ ക്യാമറാ റൂമിലെ നിരീക്ഷകനു വ്യക്തമായി കാണാനാകും. ദൃശ്യങ്ങൾ ഒരു മാസംവരെ സൂക്ഷിക്കും. ശ്രീപത്മനാഭ തിയറ്ററിലാണ് ആദ്യം ക്യാമറ വയ്ക്കുന്നത്. ഇതോടെ തീയേറ്ററിനുള്ളിലെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയാനാകുമെന്ന നിഗമനത്തിൽ തന്നെയാണ് പോലീസ്. സി സി ടി വി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ ചികഞ്ഞെടുക്കാൻ തുടങ്ങിയാൽ പല പകൽമാന്യന്മാരും തലയിൽ മുണ്ടിട്ട് ഇറങ്ങേണ്ടിവരും. ചുറ്റിക്കളിക്ക് ഇറങ്ങിത്തിരിക്കുന്ന വിദ്യാർത്ഥികളും കുടുങ്ങും.
https://www.facebook.com/Malayalivartha
























