സോളാര്‍ കമ്മിഷനെ നിയോഗിച്ചത് പൊതുതാല്‍പര്യം മുന്‍നിറുത്തി ; സരിതയുടെ ലൈംഗികാരോപണങ്ങള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആശ്വാസമേകി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് കേസിലെ പ്രതി സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും നീക്കാന്‍ ഹൈക്കോടതി ഉത്തരവ്. സരിത കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങള്‍ കമ്മിഷന്റെ പരിധിയില്‍ വരുന്നതല്ലെന്ന് കാണിച്ചാണ് ഉത്തരവ്.
അതേസമയം സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. ഇക്കാര്യം ഉന്നയിച്ച് ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച ഭാഗങ്ങളില്‍ ഭേദഗതി വരുത്തി. എന്നാല്‍ അന്വേഷണത്തില്‍ തടസ്സമില്ലെന്നും കോടതി അറിയിച്ചു.
സോളാര്‍ കമ്മിഷനെ നിയോഗിച്ചത് പൊതുതാല്‍പര്യം മുന്‍നിറുത്തിയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ (ടേംസ് ഒഫ് റഫറന്‍സ്) മാറ്റിയെന്ന വാദം നിലനില്‍ക്കില്ല. കമ്മിഷന് മുമ്ബാകെ ഹാജരായി പറയാനുള്ളത് പറഞ്ഞശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്ബോള്‍ പരിഗണനാ വിഷയങ്ങളില്‍ നിന്ന് വ്യതിചലിച്ചു എന്ന ആക്ഷേപം ഉന്നയിച്ച് ചോദ്യം ചെയ്യലിന് മുതിരുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
റിപ്പോര്‍ട്ടില്‍ ഹര്‍ജിക്കാരനെ അപകീര്‍ത്തിപ്പെടുത്തും വിധമുള്ള നിരീക്ഷണങ്ങളും നിഗമനങ്ങളും റദ്ദാക്കണം, സരിത എഴുതിയതെന്ന് പറയുന്ന കത്ത് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയത് ഒഴിവാക്കണം. അതിന്റെ അടിസ്ഥാനത്തിലുള്ള പരാമര്‍ശങ്ങളും നീക്കണം. കത്ത് പ്രസിദ്ധപ്പെടുത്തുന്നതും അതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നതും തടയണം തുടങ്ങിയവയായിരുന്നു ഉമ്മന്‍ചാണ്ടി ഹര്‍ജിയില്‍ ഉന്നയിച്ച ആവശ്യങ്ങള്‍.
സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഏകപക്ഷീയമായാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന വാദം കോടതി തള്ളി. ഹര്‍ജിക്കാരന് കമ്മിഷന്‍ മുമ്ബാകെ വാദം ബോധിപ്പിക്കുന്നതിന് അവസരം ലഭിച്ചതായി കോടതി ചൂണ്ടിക്കാട്ടി.
സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും ഒഴിവാക്കി വേണം സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിഗണിക്കാന്‍. തുടര്‍നടപടിയെടുക്കുകയോ പത്രക്കുറിപ്പ് ഇറക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതുപ്രകാരം പുതുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സോളര്‍ കേസ് പ്രതിയായ സരിതയുടെ കത്ത് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയ കമ്മിഷന്‍, സര്‍ക്കാര്‍ ഏല്‍പിച്ച പരിഗണനാവിഷയങ്ങള്‍ മറികടന്നുവെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രധാന ആക്ഷേപം.
ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി ഭാഗികമായി അനുവദിച്ച കോടതി, അതേസമയം, മുന്‍മന്ത്രി തിരുവഞ്ചൂര്‍ നല്‍കിയ ഹര്‍ജി തള്ളി. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ കേസില്‍നിന്നു സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു തിരുവഞ്ചൂരിനെതിരായ ആക്ഷേപം. കമ്മിഷന്റെ പരാമര്‍ശങ്ങള്‍ തന്റെ സല്‍ക്കീര്‍ത്തിയെ ബാധിക്കുന്നതും അനാവശ്യവും മൗലികാവകാശ ലംഘനവുമാണെന്നാരോപിച്ചായിരുന്നു തിരുവഞ്ചൂരിന്റെ ഹര്‍ജി.
https://www.facebook.com/Malayalivartha
























