Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ആത്മഹത്യയെന്ന് വിലയിരുത്തിയ സിൻജോമോന്റെ മൃതശരീരത്തിൽ ഉണ്ടായിരുന്നത് പതിമൂന്ന് മുറിവുകൾ.. പത്തനംതിട്ടയെ നടുക്കിയ കൊലപാതകത്തിൽ സിൻജോമോനെ കൊന്നത് തന്റെ ഭർത്താവാണെന്ന് തെളിവുകളോടെ വിളിച്ച് പറഞ്ഞിട്ടും അന്വേഷണം വൈകിപ്പിച്ച് ക്രൈംബ്രാഞ്ച്...

15 MAY 2018 12:53 PM IST
മലയാളി വാര്‍ത്ത

സെപ്റ്റംബര്‍ നാലിനാണ് സിന്‍ജോ മോന്റെ മൃതദേഹം വീടിന് സമീപത്തുള്ള കുളത്തില്‍ കണ്ടെത്തിയത്. ടി ഷര്‍ട്ടും ബര്‍മുഡയും ധരിച്ച നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ 13 മുറിവുകള്‍ ഉള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുങ്ങി മരിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ശ്വാസകോശത്തിലോ വയറ്റിലോ ഒരു തുള്ളിവെള്ളം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ സംശയിച്ചതോടെ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ താടിയെല്ലിന് പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മരണ കാരണം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഫോറന്‍സിക് പരിശോധനയ്ക്ക് ശരീര ഭാഗങ്ങള്‍ അയച്ചിരിക്കുകയാണ്.

മാസം എട്ടു കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച്‌ അന്തിമ റിപ്പോര്‍ട്ട് എത്തിയിട്ടില്ലെന്നും സിന്‍ജോ മോന്റെ പിതാവ് ജേക്കബ് ജോര്‍ജും മാതാവ് സാലി ജേക്കബും പറഞ്ഞു. മരണം സംഭവിക്കുന്നതിന് തലേന്ന് രാത്രി സുഹൃത്തിനൊപ്പം ഗാനമേള കേള്‍ക്കാനായിട്ടാണ് സിന്‍ജോ മോന്‍ ബൈക്കില്‍ പോയത്. രാത്രി വളരെ വൈകിയും മകന്‍ മടങ്ങി എത്തിയില്ല. നാലിന് രാവിലെ സിന്‍ജോയുടെ ബൈക്ക് വീടിന് സമീപം റോഡില്‍ ഇരിക്കുന്നത് കണ്ടു.

എന്നാല്‍ മകനെ കാണാന്‍ കഴിഞ്ഞില്ല. തിരക്കി ഇറങ്ങിയ പിതാവ് ജേക്കബ് ജോര്‍ജിനോട് സ്ഥലവാസിയായ ഒരാള്‍ സിന്‍ജോയും സുഹൃത്തും ചേര്‍ന്ന് കഴിഞ്ഞ രാത്രിയില്‍ തന്റെ വീടിനു നേരെ കല്ലെറിഞ്ഞതായി അറിയിച്ചു. മകന്‍ ഇതു വരെ വീട്ടില്‍ എത്തിയിട്ടില്ലെന്നും താന്‍ തിരക്കി ഇറങ്ങിയതാണെന്നും ജേക്കബ് ജോര്‍ജ് മറുപടി നല്‍കി. പിന്നീടാണ് മകന്റെ മൃതശരീരം സമീപമുള്ള കുളത്തില്‍ നിന്നും കണ്ടെത്തിയത്. പത്തടിയോളം താഴ്‌ച്ചയുള്ള കുളത്തില്‍ കേവലം രണ്ടരയടി മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. കൂടാതെ കുളത്തിന് ചുറ്റും കാടായതിനാല്‍ അവിടേക്ക് രാത്രിയില്‍ തന്റെ മകന്‍ ഒരിക്കലും പോകില്ലെന്നും മാതാവ് സാലി ജേക്കബ് പറയുന്നു. ഈ സാഹചര്യത്തിലാണ് മകന്റെ മരണം കൊലപാതകമാണെന്ന് കുടുംബം വ്യക്തമാക്കുന്നത്.

മകന്റെ മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് അധികൃതരെ ധരിപ്പിച്ചിട്ടും യാതൊരു നടപടിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. സ്ഥലം എംഎല്‍എയുടെ ഭാഗത്തു നിന്നും ഒരാശ്വാസ വാക്കു പോലും ഉണ്ടായില്ല. മകന്റെ കൊലപാതകത്തിനു പിന്നില്‍ ചിലര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന വിശ്വാസമാണ് തങ്ങള്‍ക്കുള്ളതെന്നും ഇതേപ്പറ്റി സൂചന നല്‍കിയിട്ടും അധികൃതര്‍ മൗനം ഭജിക്കുകയാണെന്നും മാതാപിതാക്കള്‍ പറഞ്ഞു. സിന്‍ജോ മോന്റെ മരണത്തിന് പിന്നില്‍ തന്റെ ഭര്‍ത്താവ് ജോബിക്ക് പങ്കുണ്ടെന്ന് ഭാര്യ ശ്രീനി ജോബി വ്യക്തമാക്കി. മോഷണവും പിടിച്ചുപറിയും തൊഴിലാക്കിയ ജോബി തന്നെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്നും പലപ്പോഴും തന്നെ കൊല്ലാന്‍ തുനിഞ്ഞിട്ടുണ്ടെന്നും ശ്രീനി ജോബി പറഞ്ഞു.

അടിച്ചിപ്പുഴയില്‍ ബാലു എന്ന യുവാവിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതോടെ ഇയാള്‍ ഇപ്പോള്‍ ജയില്‍ ശിക്ഷഅനുഭവിച്ചുവരുകയാണ്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു ജോബി. സിന്‍ജോമോന്റെ മരണം നടക്കുന്നതിന് തലേദിവസം രാത്രി ഓട്ടം ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ജോബി പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തിരികെയെത്തിയത്. മെറൂണ്‍ കളറുള്ള ഷര്‍ട്ടില്‍ രക്തക്കറ കണ്ടതോടെ താന്‍ കാരണം ചോദിച്ചതായി ശ്രീനി പറഞ്ഞു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച രണ്ടുപേര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായെന്നും അതില്‍ ഒരാള്‍ തലയടിച്ച്‌ വീണപ്പോള്‍ താന്‍ അവരെ പത്തനംതിട്ടയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനിടെ ചോര പറ്റിയതാണെന്നുമായിരുന്നു മറുപടി. തനിക്ക് ഉടന്‍ കുളിക്കണമെന്ന് ജോബി പറഞ്ഞതനുസരിച്ച്‌ പുറത്തുവച്ച്‌ വെള്ളം ചൂടാക്കുന്നതിനിടെ ഗ്യാസ് സ്റ്റൗവിന്റെ ജ്വാലയില്‍ ജോബി ഷര്‍ട്ട് കത്തിക്കുന്നത് കണ്ടപ്പോള്‍ ശ്രീനിക്ക് സംശയം ബലപ്പെട്ടു.

ഇതിനിടെ ജോബിയുടെ കൈയില്‍ നിന്നും ഒരു പൊതിക്കെട്ട് തറയില്‍ വീണു. അതഴിച്ചു നോക്കിയപ്പോള്‍ 500 രൂപയുടെ കെട്ടാണ് കണ്ടത്. ഈ പണം എവിടുന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ കലിമൂത്ത ജോബി തന്നെ കണക്കിന് മര്‍ദ്ദിച്ചതായും ശ്രീനി പറഞ്ഞു. തുടര്‍ന്ന് വിവസ്ത്രയാക്കി നിര്‍ത്തി അസഭ്യം പുലമ്പി. ദിവസങ്ങള്‍ക്ക് ശേഷം ജോബിയെ തിരക്കി രാത്രി രണ്ടുപേര്‍ വീട്ടില്‍ വന്നു. കിട്ടിയതിന്റെ പങ്ക് തങ്ങള്‍ക്കും ലഭിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പണം മറ്റൊരാളെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണെന്നും അതില്‍ നിന്നും അവര്‍ക്കുള്ള പങ്ക് നല്‍കാമെന്നും ജോബി സമ്മതിച്ചു.

ഇവര്‍ തമ്മിലുള്ള സംസാരത്തിനിടെയാണ് സിന്‍ജോ മോനെ കൊന്നത് താനാണെന്ന് ജോബി വെളിപ്പെടുത്തിയത്. ഇക്കാര്യം താന്‍ മറഞ്ഞുനിന്ന് കേട്ടതാണെന്നും ശ്രീനി വെളിപ്പെടുത്തി. അടിച്ചിപ്പുഴയില്‍ ബാലു എന്ന യുവാവിനെയും ജോബിയേയും കൊന്നത് താനാണെന്ന് ഇയാള്‍ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (1 hour ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (1 hour ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (2 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (2 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (3 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (3 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (3 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (3 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (3 hours ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (3 hours ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (3 hours ago)

Malayali Vartha Recommends