ആരോപണങ്ങള്‍ ഉന്നയിച്ച് തന്റെ നിര്‍ഭാഗ്യത്തില്‍ മറ്റുള്ളവര്‍ സന്തോഷിക്കുന്നു ; പതിവുപോലെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വാക്കിലൂടെ ട്വിറ്ററിലൂടെ തന്റെ താത്കാലിക വിടപറയൽ അറിയിച്ച് ശശിതരൂർ

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ട്വിറ്ററില്‍ നിന്നും താത്കാലികമായി വിടപറയുന്നു. സുനന്ദപുഷ്‌കര്‍ കേസില്‍ ശശീതരൂരിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ട്വിറ്ററില്‍ നിന്നും താത്കാലികമായി വിടപറയുന്നതായി അറിയിച്ചത്.
കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ തന്നെയായിരുന്നു ഇത്തവണ താത്കാലികമായി വിട്ടുനില്‍ക്കുന്ന ട്വീറ്റും തരൂര്‍ അറിയിച്ചത്. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് തന്റെ നിര്‍ഭാഗ്യത്തില്‍ മറ്റുള്ളവര്‍ സന്തോഷിക്കുന്നുവെന്നും, ഇത്തരത്തിലൊരു ഏറ്റുമുട്ടലിന് സാധിക്കില്ലെന്നും തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
പതിവുപോലെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ തന്നെയായിരുന്നു ഈ ട്വിറ്റും. Staying off twitter for a while - one encounters too much epicaricacy എന്നായിരുന്നു ട്വിറ്റ് ഇതില്‍ അവസാനത്തെ വാക്കിന്റെ അര്‍ത്ഥം വ്യക്തമാക്കുകയും അദ്ദേഹം ചെയ്തിട്ടുണ്ട്.

https://www.facebook.com/Malayalivartha
























