രാഷ്ട്രീയ നിരീക്ഷകരുടേയും മാധ്യമപ്രവര്‍ത്തകരുടേയും സംവേദനക്ഷമത കൂടുതല്‍ കൂടുതല്‍ നഷ്ടപ്പെടുന്നു ; കര്‍ണാടകയിലെ നുണക്കഥകള്‍ പൊളിഞ്ഞെന്ന് കെ.സുരേന്ദ്രന്‍

രാഷ്ട്രീയ നിരീക്ഷകരുടേയും മാധ്യമപ്രവര്‍ത്തകരുടേയും സംവേദനക്ഷമത കൂടുതല്‍ കൂടുതല്‍ നഷ്ടപ്പെടുന്നു എന്നതാണ് തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നതെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍റെ പരിഹാസം.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
രാഷ്ട്രീയ നിരീക്ഷകരുടേയും മാധ്യമപ്രവര്‍ത്തകരുടേയും സംവേദനക്ഷമത കൂടുതല്‍ കൂടുതല്‍ നഷ്ടപ്പെടുന്നു എന്നതാണ് കര്‍ണ്ണാടക നിയമസഭാതെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്. ജനവികാരം മനസ്സിലാക്കാനുള്ള കഴിവു നഷ്ടമായതുകൊണ്ടാണോ അതോ അറിഞ്ഞിട്ടും നുണകള്‍ പ്രചരിപ്പിക്കുന്നതാണോ? രണ്ടാമത്തേതാണെങ്കില്‍ സമീപഭാവിയില്‍ ഇത്തരക്കാര്‍ക്ക് വലിയ അസ്തിത്വപ്രതിസന്ധിയാണ് നേരിടേണ്ടിവരിക.
രാഹുല്‍ തിരിച്ചുവരുന്നു, പ്രധാനമന്ത്രി ആവാന്‍ പോകുന്നു, മോദിയുടെ ജനപിന്തുണ നഷ്ടമാകുന്നു, അവിടെ ഭരണവിരുദ്ധവികാരമില്ല തുടങ്ങിയ നുണക്കഥകളാണ് പൊളിഞ്ഞുപോയത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഈ പേജില്‍ സത്യസ്ഥിതി എഴുതിയപ്പോള്‍ താഴെവന്ന് വൃത്തികെട്ട കമന്‍റുകള്‍ എഴുതിയ കമ്മികള്‍ക്കും കൊങ്ങികള്‍ക്കും സുഡാപ്പികള്‍ക്കും നല്ല നമസ്കാരം.
https://www.facebook.com/Malayalivartha
























