ബി.ജെ.പി ഫാസിസം എന്നൊക്കെ വഴിയില്‍ നിന്ന് പ്രസംഗിക്കുമെങ്കിലും ഇന്ത്യയിലെ ഒരൊറ്റ പ്രതിപക്ഷ കക്ഷികളും അപ്പറയുന്നത് ഉള്ളാലെ വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നില്ല ; കര്‍ണാടക തെരഞ്ഞെടുപ്പിനെ കുറിച്ച് ബെന്യാമിന്‍

തെരഞ്ഞെടുപ്പിൽ തങ്ങൾ തോറ്റാലും കുഴപ്പമില്ല എതിർകക്ഷി ജയിക്കരുതെന്ന നിലപാടാണ് പല രാഷ്ട്രീയ പാർട്ടികള്‍ക്കുമുള്ളതെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. ഇന്ത്യയില്‍ ഫാസിസം എത്തിയെന്നൊക്കെ പ്രസംഗിക്കുന്നുണ്ടെങ്കിലും ഇവിടുത്തെ ഒരൊറ്റ രാഷ്ട്രീയ കക്ഷികള്‍ പോലും അക്കാര്യം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ബെന്യാമിൻ ഇക്കാര്യം പ്രതികരിച്ചത്.
ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ ;
ബി.ജെ.പി ഫാസിസം എന്നൊക്കെ വഴിയില്‍ നിന്ന് പ്രസംഗിക്കുമെങ്കിലും ഇന്ത്യയിലെ ഒരൊറ്റ പ്രതിപക്ഷ കക്ഷികളും അപ്പറയുന്നത് ഉള്ളാലെ വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഓരോ തിരഞ്ഞെടുപ്പിലും അവര്‍ക്കുള്ളത് സ്വന്തം അജണ്ടകള്‍ മാത്രമാണ്. ഞങ്ങള്‍ തോറ്റാലും വേണ്ടില്ല മറ്റവന്‍ വിജയിക്കരുത് എന്ന തോന്നല്‍ മാത്രം. ഇന്ത്യയില്‍ ഏകദേശം 80 ല്‍ അധികം കമ്യൂണിസ്റ്റ് / മാര്‍ക്സിസ്റ്റ് / സോഷ്യലിസ്റ്റ് / നെക്‌സലറ്റ് പ്രസ്ഥാനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഒരു മേശക്കു ചുറ്റും ഒന്നിച്ച് ഇരിക്കാന്‍ പോലും മനസിലാത്ത ഇവരാണ് ഫാസിസത്തെ എതിര്‍ക്കാന്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് രാഷ്ട്രീയ കക്ഷികളുടെ കാര്യം പറയാനുമില്ല.
കുറ്റം വോട്ടിംഗ് യന്ത്രത്തിന്റെയോ സാധാരണ ജനങ്ങളുടെയോ അല്ല. ആത്മാര്‍ത്ഥതയില്ലാത്ത വര്‍ത്തമാനം പറയുന്ന രാഷ്ട്രീയ കക്ഷികളേ നിങ്ങളുടേത് തന്നെയാണ്.
https://www.facebook.com/Malayalivartha
























