ധ്യാനകേന്ദ്രത്തില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി

കാക്കനാട്ടെ ധ്യാന കേന്ദ്രത്തില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവം പുറത്തുവന്നത് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന്.
എറണാകുളം ചിറ്റൂര്‍ റോഡ് സ്വദേശിനിയായ പെണ്‍കുട്ടിയെ ധ്യാന കേന്ദ്രത്തിലും മറ്റൊരു സ്ഥലത്തും കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
ഹൈകോടതി നിര്‍ദേശ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. പൊക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കുമെന്ന് പൊലീസ് അറിയിച്ചു. ഹരജി ഹൈകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha
























