ദക്ഷിണേന്ത്യന്‍ മണ്ണിലുണ്ടായ താമരചന്തം ചെങ്ങന്നൂരിലും പ്രതീക്ഷ ഉയര്‍ത്തുന്നു: 2019ലെ ബിജെപിയുടെ പട്ടാഭിഷേകത്തിനായുള്ള വിളംബരം കൂടിയാണ് കര്‍ണാടകയിലെ വിജയമെന്ന് ശോഭ സുരേന്ദ്രന്‍

കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം ചരിത്ര പുസ്തകങ്ങളില്‍ എഴുതപ്പെടുകയാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. 2019ലെ ബിജെപിയുടെ പട്ടാഭിഷേകത്തിനായുള്ള വിളംബരം കൂടിയാണ് കര്‍ണാടകയിലെ ഈ സൂര്യശോഭയാര്‍ന്ന വിജയമെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കോണ്‍ഗ്രസ്സിന്റെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിന് ജനങ്ങള്‍ നല്‍കിയ ഏറ്റവും ശക്തമായി മറുപടിയാണിതെന്നും അവര്‍ പറഞ്ഞു. ലിംഗായത്ത് മേഖലകളില്‍ ഒന്നും തന്നെ കോണ്‍ഗ്രസ്സ് നിലം തൊടാതെ ഇരുന്ന് ഭിന്നിപ്പിച്ച് ഭരിക്കല്‍ എന്ന ബ്രിട്ടീഷ് തന്ത്രത്തെ പുണരുന്ന എല്ലാ കുതന്ത്രജ്ഞര്‍ക്കും ഉള്ള താക്കീതു കൂടിയാണ് ഇതെന്നും ശോഭ പറയുന്നു.
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
ദക്ഷിണേന്ത്യയും കാവി അണിയുമ്പോൾ ജനങ്ങൾ പറയാതെ പറയുന്നത് മറ്റൊന്നും അല്ല , അവരുടെ നായകൻ ശ്രീ നരേന്ദ്രമോദി എന്ന പ്രഭാവശാലിയാണെന്ന് തന്നെ. കോൺഗ്രസിന്റെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രത്തിന് ജനങ്ങൾ നൽകിയ ഏറ്റവും ശക്തമായ മറുപടി എന്ന നിലയിൽ ആവും ഒരുപക്ഷേയീ 2018 കർണാടക തിരഞ്ഞെടുപ്പ് ഫലം ചരിത്രപുസ്‌തകങ്ങളിൽ എഴുതപ്പെടുക. ലിംഗായത്ത് മേഖലകളിൽ ഒന്നും തന്നെ കോൺഗ്രസ് നിലം തൊടാതെ ഇരുന്നത് ഭിന്നിപ്പിച്ചു ഭരിക്കൽ എന്ന ബ്രിട്ടീഷ് തന്ത്രത്തെ പുണരുന്ന എല്ലാ കുതന്ത്രജ്ഞർക്കും ഉള്ള താക്കീത് കൂടി ആണ്. ഭരണവിരുദ്ധ വികാരം തിരിച്ചറിയാതെ പോയി എന്നതിനേക്കാൾ ബി ജെ പിയിൽ ജനങ്ങൾക്ക് വന്ന പൂർണ്ണ വിശ്വാസത്തെ കാണാതെ പോയി എന്നുള്ളത് തന്നെ ആണ് കോൺഗ്രസ്ന്റെ വൻ തകർച്ചക്ക് കാരണം. സ്വയം സൃഷ്ടിച്ച കുറെ നുണകഥകൾ തന്നെ ആണ് നിങ്ങളുടെ കണ്ണു കെട്ടിയത്. ഊതി വീർപ്പിച്ച കള്ളകഥകൾക്കൊന്നും അധികം ആയുസ്സില്ലെന്നത് വീണ്ടും തെളിയുന്നു. 2019തിലെ ബി ജെ പിയുടെ പട്ടാഭിഷേകത്തിനായുള്ള വിളംബരം കൂടിയാണ് ഈ സൂര്യശോഭയാർന്ന വിജയം. ദക്ഷിണേന്ത്യൻ മണ്ണിലുണ്ടായയീ താമരചന്തം ചെങ്ങന്നൂരിന്റെ മണ്ണിലും പ്രതീക്ഷകൾ വാനോളം ഉയർത്തുന്നു.
https://www.facebook.com/Malayalivartha
























