ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മില്‍ അടിയായി

ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മില്‍ അടിയായി. അടിയില്‍ പരിക്കേറ്റ കോട്ടയം തലയോലപ്പറമ്പ് സ്വദേശിനിയേയും എട്ടുവയസുകാരിയായ മകളെയും ആറുവയസുള്ള മകനെയും മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം കരകുളത്തായിരുന്നു സംഭവം.
കാട്ടാക്കട സ്വദേശിയായ യുവാവിന്റെ ആദ്യ ഭാര്യയാണ് ആശുപത്രിയിലുള്ളത്. ഇവര്‍ തമ്മില്‍ നിയമപരമായി വിവാഹം ചെയ്തിരുന്നില്ല. വര്‍ഷങ്ങളോളം ഒരുമിച്ച് കഴിഞ്ഞുവരുകയായിരുന്നു. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. ഒരു വര്‍ഷം മുന്‍പ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായ യുവാവ് തന്റെ ആദ്യ ഭാര്യയേയും കുട്ടികളെയും ഉപേക്ഷിച്ചു യുവതിയോടൊപ്പം കാട്ടാക്കടയില്‍ താമസമാക്കി.
തനിക്കും കുട്ടികള്‍ക്കും ചെലവിനും താമസിക്കാന്‍ വീടും വാടകയ്ക്ക് എടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ആദ്യ ഭാര്യ കഴിഞ്ഞ ദിവസം കാട്ടാക്കട പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എസ്.ഐ ഇയാളെയും രണ്ടാംഭാര്യയേയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി. മൂന്നുദിവസത്തിനകം ആദ്യഭാര്യക്കും കുട്ടികള്‍ക്കും വീട് വാടകയ്ക്ക് എടുത്ത് നല്‍കാമെന്ന് സമ്മതിച്ചെങ്കിലും .
സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയ യുവാവ് താമസസൗകര്യം ഏര്‍പ്പെടുത്താതെ രണ്ടാം ഭാര്യയ്‌ക്കൊപ്പം കടന്നു. ഇയാളെ അന്വേഷിച്ച് ആദ്യഭാര്യയും കുട്ടികളും രണ്ടാം ഭാര്യയുടെ വീട്ടിലെത്തിയപ്പോഴാണ് അടിപിടി നടന്നത്. സംഭവം അറിഞ്ഞ് നെടുമങ്ങാട് പൊലീസ് എത്തിയെങ്കിലും നാട്ടുകാര്‍ മൂവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചു. തന്റെ വീട്ടില്‍ കടന്നുകയറി അതിക്രമം കാട്ടിയെന്നാരോപിച്ച് കരകുളം സ്വദേശിനി നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha
























