കെ.എസ്.ആര്‍.ടി.സി.യില്‍ രണ്ടായിരത്തിലധികം പേരെ സ്ഥലംമാറ്റി കരട് പട്ടിക പുറത്ത്... 31 ന് പുതിയ സ്ഥലത്ത് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കണം

കെ.എസ്.ആര്‍.ടി.സി.യില്‍ രണ്ടായിരത്തിലധികം പേരെ സ്ഥലംമാറ്റി കരട് പട്ടിക പുറത്തിറക്കി. െ്രെഡവര്‍മാരും കണ്ടക്ടര്‍മാരും മിനിസ്റ്റീരിയില്‍ ജീവക്കാരും മെക്കാനിക്കുകളും ഉള്‍പ്പെടെയുള്ളവരെയാണ് മാറ്റിയത്. യൂണിയനുകള്‍ ഇടപെടാത്ത പട്ടികയാണിത്. ഭരണകക്ഷി യൂണിയന്‍ നല്‍കുന്ന പട്ടികയും വിവിധത രത്തിലുള്ള ശുപാര്‍ശകളും പരിഗണിച്ചാണ് മുന്‍കാലങ്ങളില്‍ സ്ഥലംമാറ്റം നടത്തിയിരുന്നത്. ഇപ്പോള്‍ എം.ഡി ടോമിന്‍ തച്ചങ്കരിയുടെ കര്‍ശന നിര്‍ദേശ പ്രകാരം മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്ഥലംമാറ്റ പട്ടിക ഇറക്കിയത്.
സമീപകാലത്തെങ്ങും ഇത്തരത്തില്‍ പൊതുസ്ഥലംമാറ്റം നടത്തിയിട്ടില്ല. പരാതികള്‍ 18 വരെ പരിഗണിക്കും. 22 ന് അന്തിമപട്ടിക ഇറങ്ങും. 31 ന് പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിക്കണം. ഇല്ലെങ്കില്‍ വകുപ്പുതല നടപടി ഉണ്ടാകും. യൂണിറ്റുകളില്‍ നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയവരെ അവര്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ള യൂണിറ്റുകളിലേക്ക് മാറ്റി. അംഗീകൃത യൂണിയനുകളുമാക്കി ഉണ്ടാക്കിയ ശമ്പള പരിഷ്‌കരണ കരാറില്‍ പൊതുസ്ഥലമാറ്റ വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിരുന്നു. ഇത് പ്രകാരം ഒരോ ജീവനക്കാരനും ഹോം യൂണിറ്റുണ്ട്. ഇതില്‍ നിന്നും 100 മുതല്‍ 200 വരെ കിലോമീറ്ററിന് അകലേക്ക് മാറ്റപ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ തിരികെ എത്താന്‍ അര്‍ഹതയുണ്ടാകും.
200 മുതല്‍ 300 കിലോമീറ്റര്‍ അകലെ വരെ മാറ്റപ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാലും 300 കിലോമീറ്ററിനും അകലെ മാറ്റപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാലും മടങ്ങിയെത്താന്‍ മുന്‍ഗണന ലഭിക്കും.
https://www.facebook.com/Malayalivartha
























