പ്ലസ് ടു പ്രവേശനം കാത്തിരുന്ന വിദ്യാര്‍ഥി മീനച്ചിലാറ്റില്‍ മുങ്ങിമരിച്ചു.

പ്ലസ് ടു പ്രവേശനം കാത്തിരുന്ന വിദ്യാര്‍ഥി മീനച്ചിലാറ്റില്‍ മുങ്ങിമരിച്ചു. തിരുവഞ്ചൂര്‍ അമ്പാടിയില്‍ സുരേഷ് ബാബുവിന്റെ മകന്‍ അക്ഷയ് സുരേഷാ(15)ണു മരിച്ചത്. തിരുവഞ്ചൂര്‍ പൂവത്തുംമൂട് പാലത്തിനു താഴെ മീനച്ചിലാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു അപകടം. പാലത്തിന്റെ പില്ലറില്‍നിന്ന് ആറ്റിലേക്കു ചാടിയ അക്ഷയ് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സൃഹുത്തുക്കള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചു.
എന്നാല്‍, ശ്രമം വിഫലമായതോടെ അഗ്‌നിശമനസേനയെ വിവരമറിയിച്ചു. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ രണ്ടരയോടെ മൃതദേഹം കണ്ടെത്തി. നട്ടാശേരി വിദ്യാധിരാജാ സ്‌കൂളില്‍നിന്നാണ് അക്ഷയ് എസ്.എസ്.എല്‍.സി. പരീക്ഷ വിജയിച്ചത്. അയര്‍ക്കുന്നം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏറ്റുമാനൂര്‍ മാടപ്പാട്ട് സ്വദേശി മഞ്ജുവാണ് മാതാവ്. സഹോദരി: അമൃത.
https://www.facebook.com/Malayalivartha
























