അമ്മമാരും കാമുകന്‍മാരും പെണ്‍മക്കളെ തുലയ്ക്കുന്നു... മകളെ കാണാനില്ലെന്ന അമ്മയുടെ പരാതി അന്വേഷിച്ച പൊലീസ് അമ്പരന്നു; പതിനേഴുകാരിയുടെ ഡയറി കുറിപ്പ് ഏറെ ഭയപ്പെടുത്തുന്നത്; അമ്മയുടെ വഴിവിട്ട ബന്ധം കാരണം കാമുകന്‍ അവസാനം മകളേയും കണ്ണു വച്ചു; എല്ലാം സഹിക്കുന്നതിനപ്പുറമായപ്പോള്‍...

അമ്മമാരുടെ വഴി വിട്ട ബന്ധം കാരണം അടുത്തിടെ കേരളത്തില്‍ നിരവധി പെണ്‍കുട്ടികളാണ് പീഡിക്കപ്പെട്ടത്. മലപ്പുറത്ത് മൊയ്തീന്‍ കുട്ടി പെണ്‍കുട്ടിയെ തീയറ്ററില്‍ വച്ച് പീഡിപ്പിച്ചത് അമ്മയുടെ ഒത്താശയോടെയാണ്. ഇപ്പോഴിതാ തിരുവനന്തപുരം വെള്ളറട നിന്നും മറ്റൊരു സംഭവം.
അമ്മയുടെ വഴിവിട്ടം ബന്ധം സ്ഥിരമായി വരുന്ന കാമുകന്‍ പെണ്‍കുട്ടിയേയും ഉപദ്രവിച്ചു തുടങ്ങിയപ്പോള്‍ സഹിക്കാനാവാതെ പതിനേഴുകാരി വീടുവിട്ടിറങ്ങി. കാമുകന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തതാകട്ടെ സ്വന്തം അമ്മയും.
അതോടെ കാമുകന്‍ നഗനതാ പ്രദര്‍ശനവും പീഡന ശ്രമവും പതിവാക്കി. തിരുവനന്തപുരം വെള്ളറട കുന്നത്തുകാലിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിയാണ് പൊലീസിന്റെ പിടിയിലായത്. അമ്മയുടെ കാമുകന്‍ ഒളിവിലാണ്. അമ്മ നല്‍കിയ പരാതിയില്‍ വഴിത്തിരിവായത് മകളുടെ ഡയറിക്കുറിപ്പുകള്‍.
അക്രമം സഹിക്കാനാവതെ കുട്ടി ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മ അറിയാതെ ബന്ധുവിന്റെ വീട്ടിലേക്ക ്‌പോയിരുന്നു. തുടര്‍ന്ന് ഒന്‍പതാം തീയതി മകളെ കാണാനില്ലെന്നു കാട്ടി അമ്മ വെള്ളറട പൊലീസില്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പരാതിയെ തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസിന് കുട്ടിയുടെ ഡയറി ലഭിച്ചതാണ് ്അന്വേഷണം അമ്മയിലേക്ക് എത്തിച്ചത്. ഇതില്‍ അമ്മയുട വഴിവിട്ട ബന്ധങ്ങളെ കുറിച്ച് രേഖപ്പെടുത്തിയിരുന്നു.
പിന്നീട് കുട്ടിയെ ബന്ധുവീട്ടില്‍നിന്ന് കണ്ടെത്തി. ഇടയ്ക്കിടെ വീട്ടിലെത്തുന്ന അമ്മയുടെ കാമുകന്റെ ശല്യം കാരണമാണ് വീടു വിട്ടിറങ്ങിയതെന്ന് കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. വെള്ളറട എസ്‌ഐ. സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇവര്‍ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.
https://www.facebook.com/Malayalivartha
























