അന്ന് ദിലീപിനെ അറസ്റ്റ് ചെയ്ത് താരമായി... ഇപ്പോൾ സ്വന്തം കാര്യത്തിനായി സമീപിച്ചതും ദിലീപിന്റെ അഭിഭാഷകനെ; ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുന്നതിന് മുൻപായി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനില്‍നിന്നു നിയമോപദേശം തേടി എ.വി. ജോര്‍ജ്

നടന്‍ ദിലീപിനെ അറസ്റ്റു ചെയ്തത് എ.വി. ജോര്‍ജ് ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ്. നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ തയാറെടുപ്പിനിടെയാണു അന്നു കേസന്വേഷിച്ച എസ്.പി. മറ്റൊരു കേസില്‍ തനിക്കായി നിയമോപദേശം തേടി പ്രതിയുടെ അഭിഭാഷകനെ സമീപിക്കുന്നത്.
വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ ആരോപണവിധേയനായ മുന്‍ റൂറല്‍ എസ്.പി: എ.വി. ജോര്‍ജ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ജോര്‍ജിനെ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വീണ്ടും ചോദ്യം ചെയ്തു. ക്രൈം ബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല അന്വേഷണവും നടക്കുന്നു. െവെകാതെ പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
ജോര്‍ജിനെ പ്രതിചേര്‍ക്കുന്നഅതിനു മുമ്ബായി ജോര്‍ജിനെ പ്രതി ചേര്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതിയാണു പ്രധാനം. സര്‍ക്കാരിന്റെ വിശ്വസ്തനാണെന്നതിനാല്‍ തീരുമാനം കഠിനം. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിലപാട് ആരായുന്നുണ്ട്.
നടി ഉപദ്രവിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ജോര്‍ജിനോടു പലര്‍ക്കും നീരസമുണ്ടാക്കിയെന്ന് എസ്.പിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുന്നതു പോലീസ് സേനയുടെ ആത്മവിശ്വാസം കെടുത്തും. പോലീസുകാരെ പ്രതിയാക്കിയതില്‍ സേനയില്‍ മുറുമുറുപ്പുണ്ട്. ഇതെല്ലാം സര്‍ക്കാര്‍ കണക്കിലെടുക്കുന്നു.
എസ്.പി. പറഞ്ഞിട്ടാണു സംഭവസ്ഥലത്തേക്കു പോയതെന്നാണു കൊലക്കുറ്റം ചുമത്തപ്പെട്ട ആര്‍.ടി.എഫ്. അംഗങ്ങളുടെ മൊഴി. സംസ്ഥാന പോലീസ് മേധാവിയുടെ അനുമതിയില്ലാതെയാണു സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചതെന്നാണു ക്രൈം ബ്രാഞ്ച് ഐ.ജിയുടെ റിപ്പോര്‍ട്ട്. രേഖാമൂലമുള്ള ഉത്തരവില്ലാതെ ആളുകളെ പിടികൂടി. 22 അംഗ സ്‌ക്വാഡിനു ജോര്‍ജ് പോലീസിന്റെ രഹസ്യ ഫണ്ട് ഉപയോഗിച്ചു ക്രമവിരുദ്ധമായി സഫാരി സ്യൂട്ട് തയ്പ്പിച്ചു നല്‍കി. അംഗങ്ങള്‍ക്കു ക്രമവിരുദ്ധമായി ബഹുമതികള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവശേഷം ജോര്‍ജ് നടത്തിയ ഫോണ്‍ വിളികളില്‍നിന്ന് ഇടപെടലിനെപ്പറ്റി വിവരങ്ങള്‍ ലഭിച്ചിരുന്നു.
ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുന്നതിനു മുൻപായി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനില്‍നിന്നു നിയമോപദേശം തേടിയത്. ജോര്‍ജിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ നേരത്തെ പോലീസും നിയമോപദേശത്തിനായി ഇദ്ദേഹത്തെ സമീപിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ സ്വീകരിക്കേണ്ട നിലപാട്, ജാമ്യമില്ലാ വകുപ്പുകള്‍ക്കു സാധ്യതയുണ്ടോ, കേസില്‍ പ്രതിചേര്‍ക്കപ്പെടാതിരിക്കാന്‍ സ്വീകരിക്കേണ്ട വാദമുഖങ്ങള്‍, ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം തേടേണ്ടതുണ്ടോ എന്നീ കാര്യങ്ങളാണു മുന്‍ എസ്.പി. ആരാഞ്ഞത്.
ഐ.പി.സി. 212, 201 വകുപ്പുകള്‍ക്കാണു സാധ്യതയെന്നു അഭിഭാഷകന്‍ മറുപടി നല്‍കിയതെന്നാണു സൂചന. മൂന്നു വര്‍ഷം തടവുശിക്ഷയായതിനാല്‍ സ്‌റ്റേഷന്‍ ജാമ്യം ലഭിക്കും. പ്രതിചേര്‍ക്കപ്പെടാനുള്ള ഘടകങ്ങള്‍ കേസിലുണ്ട്. വേണമെങ്കില്‍ മുന്‍കൂര്‍ ജാമ്യം തേടാമെന്നും അഭിഭാഷകന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























