പാവപ്പെട്ട പണക്കാരന്റെ രണ്ട് മക്കള്‍ക്കും കല്യാണം... അംബാനി കുടുംബത്തില്‍ കോടികള്‍ പൊടിപൊടിച്ച് അടുത്ത കല്യാണവും കൂടി; ആകാശിനും ഇഷയ്ക്കും പിന്നാലെ ആനന്ദിനും വിവാഹം

ലോകത്തിലെ പണക്കാരില്‍ അംബാനി കുടംബത്തിലെ സ്ഥാനം വളരെ വലുതാണ്. പെട്രൊളിയം വ്യവസായവും റിലയന്‍സ് കമ്പനിയുമൊക്കെയായി അംബാനിയുടെ കുടുംബമാണ് രാജ്യം ഭരിക്കുന്നതെന്നു പോലും ആക്ഷെപമുണ്ട്.
ആ അംബാനി കുടുംബത്തില്‍ ഇതു വിവാഹനിശ്ചയങ്ങളുടെ കാലമാണ്. മുകേഷ് അംബാനിയുടേയും നിതാ അംബാനിയുടെയും മക്കളുടെയാണു വിവാഹ നിശ്ചയം കഴിഞ്ഞത്. സഹോദരി ഇഷയുടെ വിവാഹ നിശ്ചയത്തിനു പിന്നാലെ ആനന്ദ് അംബാനിയുടേയും വിവാഹ വാര്‍ത്ത പുറത്തു വരുന്നു. രാധിക മെര്‍ച്ചന്റിനെയാണ് ആനന്ദ് വിവാഹം കഴിക്കാന്‍ പോകുന്നത്. കോടികളുടെ സാമ്പ്രാജ്യമുള്ള പെണ്‍കുട്ടിയേയാണ് ആനന്ദ് കെട്ടുന്നത്. സഹോദരി ഇഷ അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് ഏതാനം ദിവസങ്ങളെ ആയിട്ടുള്ളു.
വ്യവസായ പ്രമുഖന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് പിരാമലുമായാണ് ഇഷയുടെ വിവാഹം നിശ്ചയിച്ചത്. ഇഷയുടെ ഇരട്ട സഹോദരന്‍ ആകാശിന്റെ വിവാഹനിശ്ചയമായിരുന്നു ആദ്യം നടന്നത്. സ്‌കൂള്‍ ജീവിതം മുതല്‍ സുഹൃത്തുക്കളായിരുന്ന ഇഷയോട് ആനന്ദ് വിവാഹഭ്യര്‍ത്ഥ നടത്തുകയായിരുന്നു. ധീരുഭായി അംബാനി സ്‌കൂളില സഹപാഠിയും രക്‌ന വ്യാപരിയുമായ റാസല്‍ മേത്തയുടെ മകള്‍ ശോക്ലാ മേത്തയാണ് ആകാശിന്റെ വധു.
https://www.facebook.com/Malayalivartha
























