വെള്ളക്കരം കുറയ്ക്കാന്‍ സാധ്യത, 20,000 ലിറ്റര്‍ വരെ സൗജന്യമാക്കാന്‍ സര്‍ക്കിന് കെപിസിസിയുടെ സമ്മര്‍ദ്ദം

കുടിവെള്ളത്തിന്റെ നികുതി പുനക്രമീകരിച്ചേക്കും. പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നികുതി പുനക്രമീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. 20,000 ലിറ്റര്‍ വരെ വെള്ളം സൗജന്യമായി നല്‍കണമെന്ന് ഇന്നു ചേര്‍ന്ന കെപിസിസി യോഗം ആവശ്യപ്പെട്ടിരുന്നു. സ്ലാബുകള്‍ ശാസ്ത്രീയമായി പുനക്രമീകരിക്കണമെന്നും സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കെപിസിസി യോഗത്തില്‍ ആവശ്യമുയര്‍ന്നു.
വൈകുന്നേരം യോഗ തീരുമാനം കെപിസിസി മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് വിവരം. 10,000 ലിറ്റര്‍ വരെ വെള്ളം സൗജന്യമാക്കാനായിരുന്നു സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ നീക്കം സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നായിരിക്കുമെന്നായിരുന്നു കെപിസിസി യോഗത്തിലെ വിലയിരുത്തല്‍.
നികുതി നിര്‍ബ്ബന്ധമായും പിരിച്ചെടുക്കാനും ഊര്‍ജ്ജിതമാക്കാനുള്ള നടപടി സ്വീകരിക്കാനും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭയെടുക്കുന്ന തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാരിന് അറിയാമെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നികുതി വര്‍ദ്ധനവിനെതിരേ നികുതി നിഷേധം ഉള്‍പ്പെടെയുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇടതുമുന്നണിയും പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് വെള്ളക്കരം സംബന്ധിച്ച കാര്യം ആവശ്യം വന്നാല്‍ പുനപരിശോധിക്കേണ്ടി വരുമെന്ന് ധനമന്ത്രിയും പറഞ്ഞത്. പ്രതിപക്ഷവും ഘടകകക്ഷികളും ഒരുപോലെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് കെപിസിസി തന്നെ കരം കുറയ്ക്കാന്‍ തീരുമാനമെടുത്തത്. ശനിയാഴ്ച തന്നെ വി.എം.സുധീരന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























