Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

മന്ത്രിമാരെ പിടിക്കാന്‍ മുഖ്യമന്ത്രി; വിമാനത്തില്‍ കറങ്ങണ്ട സോദരാ!

22 SEPTEMBER 2014 04:40 PM IST
മലയാളി വാര്‍ത്ത.

 മന്ത്രിമാരെ ക്ലിപ്പിടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു. മന്ത്രിമാര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നത് പരമാവധി നിയന്ത്രിക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം . സ്വകാര്യചടങ്ങുകള്‍ക്കു പോകുന്ന മന്ത്രിമാര്‍ പോലീസും ഔദ്യോഗിക വാഹനങ്ങളും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിമാര്‍ കഴിയുന്നതും തീവണ്ടിയില്‍ യാത്ര ചെയ്യണമെന്നും മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശത്തില്‍ പെടുന്നു.
സെക്രട്ടറിയേറ്റില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ചായകുടി നിയന്ത്രിക്കാനും നിര്‍ദ്ദേശമുണ്ട്. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ സ്വകാര്യാവശ്യങ്ങള്‍ക്കായി ഫോണ്‍ ഉപയോഗിക്കരുത്. ഓരോ മന്ത്രിമാരും അവരുടെ ഓഫീസുകളിലെ വൈദ്യുതിയും വെള്ളവും നിയന്ത്രിക്കണം. ഓഫീസ് സമയം കഴിഞ്ഞാല്‍ ആരും ഓഫീസിലിരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഓഫീസ് സമയം കഴിഞ്ഞും സേവനം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.
വൈദ്യുതി പാഴാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫീസുകളിലാണ് വൈദ്യുതി ഏറെയും പാഴാക്കുന്നത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ അധികാരദുര്‍വിനിയോഗവും ധൂര്‍ത്തും കര്‍ശനമായി നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്കുമേല്‍ അധിക നികുതി അടിച്ചേല്‍പ്പിച്ച ശേഷം ഔദ്യോഗിക വണ്ടിയില്‍ നിന്നും പുറത്തിറങ്ങാതെ നടക്കുന്ന പേഴ്‌സണല്‍ സ്റ്റാഫുമാരെ കാണുമ്പോള്‍ ജനം ഇളകുമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ശമ്പളത്തിനു മാത്രം പണം അനുവദിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ , ട്രഷറികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതായത് യാത്രാബത്ത പോലുള്ള അധിക ചിലവുകള്‍ക്ക് പണം അനുവദിക്കുകയില്ല. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് ലക്ഷങ്ങളാണ് യാത്രാബത്ത ഇനത്തില്‍ സമ്പാദിക്കുന്നത്. പലരും തിരുവനന്തപുരം വിട്ട് പോകാറുപോലുമില്ല. എന്നിട്ടും യാത്രാബത്ത വാങ്ങുന്നു. ഇതൊന്നും നിയന്ത്രിക്കാനുള്ള യാതൊരു സംവിധാനവും സര്‍ക്കാരിനില്ല. പേഴ്‌സണല്‍ സ്റ്റാഫുമാര്‍ പലപ്പോഴും മന്ത്രിമാരെക്കാള്‍ കൂടുതല്‍ ചിലവ് നടത്തുന്നവരാണ്.
മന്ത്രിമാരുടെ സ്റ്റാഫിന്റെ ഔദ്യോഗിക വാഹനങ്ങളിലെ യാത്രകള്‍ക്കും താഴുവീഴുമെന്നാണ് സൂചന. മന്ത്രിമാരുടെ ഓഫീസുകളില്‍ അനുവദിച്ചിരിക്കുന്ന കാറുകളുടെ എണ്ണം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ മന്ത്രിമാരുടെ ഓഫീസുകളില്‍ പ്രൈവറ്റ് സെക്രട്ടറിക്ക് മാത്രമാണ് ഔദ്യോഗിക വാഹനം ഉപയോഗിക്കാന്‍ അര്‍ഹതയുള്ളത്. എന്നാല്‍ തസ്തിക ഭേദമന്യേ മന്ത്രിമാരുടെ ജീവനക്കാരെല്ലാം കാറുകളിലാണ് സഞ്ചരിക്കുന്നത്. വീട്ടിലെ ആവശ്യങ്ങള്‍ക്കു വരെ ഔദ്യോഗിക കാര്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ നിരവധിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends