ചെങ്ങന്നൂർ ചെങ്കടലായപ്പോൾ അടിതെറ്റിയത് നിലനില്‍പ്പിന്റെ പോരാട്ടത്തിനായി കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് പോലും അവധി കൊടുത്ത ഐക്യമുന്നണിക്ക്

തുടക്കം മുതൽ തന്നെ യുഡിഫിന്റെ ശക്തികേന്ദ്രമായിരുന്നു ചെങ്ങന്നൂർ . എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാമചന്ദ്രൻ നായരിലൂടെ എൽഡിഎഫ് തിരികെ പിടി. ഈ തെരഞ്ഞെടുപ്പിൽ പിണങ്ങിപോയ മാണിയെ കൂട്ടുപിടിച്ച് ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. എങ്ങനെയും ചെങ്ങന്നൂർ യുഡിഎഫ് പിടിക്കണമെന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു ഇത്. നിലനില്‍പ്പിന്റെ പോരാട്ടമാണ് ചെങ്ങന്നൂരിലേതെന്ന് തിരിച്ചറിഞ്ഞ ഐക്യമുന്നണിയാകട്ടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് പോലും അവധി കൊടുത്താണ് ഡി വിജയകുമാറിന് ടിക്കറ്റ് നല്‍കിയത്. യുഡിഎഫിലേക്ക് തിരികെയില്ലെന്ന് ആവര്‍ത്തിച്ചിരുന്ന കെഎം മാണിയാകട്ടെ പഴയ പ്രഖ്യാപനങ്ങള്‍ മറന്ന് വിജയകുമാറിന് വേണ്ടി വീണ്ടും രംഗത്ത് വന്നു.
1991 മുതല്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് കയറിയിരുന്ന മണ്ഡലത്തില്‍ 2016ൽ കരുത്തനായ യുവ നേതാവ് പിസി വിഷ്ണുനാഥ് തോൽവിയേറ്റുവാങ്ങിയപ്പോൾ യു.ഡി.എഫിന് ക്ഷീണം ഇരട്ടിയായിരുന്നു. കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ്, മഹിളാ കോണ്‍ഗ്രസ്സ് , കെ.എസ്.യു സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി നിരവധിപേരാണ് രംഗത്തെത്തിയത്. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേരിട്ടുളള മേല്‍നോട്ടത്തിലാണ് യുഡിഎഫ് പ്രചാരണം പൂര്‍ത്തിയായത്. അവസാന റൗണ്ടില്‍ എകെ ആന്റണിയും വന്നു. നിലനില്‍പ്പിന്റെ പോരാട്ടമാണ് ചെങ്ങന്നൂരിലേതെന്ന് തിരിച്ചറിഞ്ഞ ഐക്യമുന്നണിയാകട്ടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് പോലും അവധി കൊടുത്താണ് ഡി വിജയകുമാറിന് ടിക്കറ്റ് നല്‍കിയത്. യുഡിഎഫിലേക്ക് തിരികെയില്ലെന്ന് ആവര്‍ത്തിച്ചിരുന്ന കെഎം മാണിയാകട്ടെ പഴയ പ്രഖ്യാപനങ്ങള്‍ മറന്ന് വിജയകുമാറിന് വേണ്ടി വീണ്ടും രംഗത്ത് വന്നു.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി.എഫിന് വിജയിക്കാൻ കേരള കോൺഗ്രസ്സ് എമ്മിന്റേയും കെ.എം മാണിയുടേയും സഹായം വേണ്ടെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പിൽ നിർണായകമായി. മാണിയെ എൽഡിഎഫിലേക്ക് എടുക്കുന്നതിനെ ആദ്യമേ എതിർപ്പിക്കുമായി കാനവും സി.പി.ഐയും രംഗത്തുണ്ടായിരുന്നു. മാണിയില്ലാതെയാണ് ചെങ്ങന്നൂരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ജയിച്ചിട്ടുള്ളത്. യുഡിഎഫിൽ നിന്ന് പിണങ്ങിവരുന്നവരെയെല്ലാം എടുക്കാനിരിക്കുകയല്ല എൽ ഡി.എഫ് എന്നും കാനം നിലപാടെടുത്തു. ഇത് യുഡിഎഫിന് മുതൽകൂട്ടായി. എന്നാലും മാണിയും ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഒരുമിച്ച സഖ്യത്തിന് ചെങ്ങന്നൂർ നേടാനായില്ല.
https://www.facebook.com/Malayalivartha





















