Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സഹോദരിയുടെ വിവാഹത്തിനുശേഷം മതി നീനുവുമായുള്ള വിവാഹമെന്നായിരുന്നു തന്റെ തീരുമാനമെന്ന് കെവിന്‍ അഭിഭാഷകരോടു പറഞ്ഞിരുന്നു... കുടുംബജീവിതത്തിന്റെ ഉത്തരവാദിത്തത്തെപ്പറ്റി ജെസിമോള്‍ കൗണ്‍സലിംഗില്‍ നീനുവിനെ ബോധ്യപ്പെടുത്തിയപ്പോഴും നീനു നിലപാടില്‍ ഉറച്ചുനിന്നു; പക്ഷെ...

31 MAY 2018 02:02 PM IST
മലയാളി വാര്‍ത്ത

ഏറ്റുമാനൂര്‍ ബാറിലെ അഭിഭാഷകരായ റോയി ജോര്‍ജ്, ജെസിമോള്‍ ജോസഫ് എന്നിവരുടെ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് കെവിനും നീനുവും എത്തിയത്. പ്രണയത്തിലായ ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും അതിനു സഹായിക്കണമെന്നും അറിയിച്ചപ്പോള്‍, ബന്ധപ്പെട്ട നിയമകാര്യങ്ങള്‍ അഭിഭാഷകര്‍ വ്യക്തമാക്കി.

കുടുംബജീവിതത്തിന്റെ ഉത്തരവാദിത്തത്തെപ്പറ്റി ജെസിമോള്‍ കൗണ്‍സലിംഗില്‍ നീനുവിനെ ബോധ്യപ്പെടുത്തിയപ്പോഴും നീനു നിലപാടില്‍ ഉറച്ചുനിന്നു. തെന്‍മലയിലെ സ്വന്തം വീട്ടിലെ സാഹചര്യങ്ങളും ബന്ധുക്കളുടെ നിലപാടുകളും നീനു അഭിഭാഷകയെ ധരിപ്പിക്കുകയും ചെയ്തു. സഹോദരിയുടെ വിവാഹത്തിനുശേഷം മതി നീനുവുമായുള്ള വിവാഹമെന്നായിരുന്നു തന്റെ തീരുമാനമെന്ന് കെവിന്‍ അഭിഭാഷകരോടു പറഞ്ഞു.

എന്നാല്‍, ഇരുവരുടെയും അടുപ്പം അറിഞ്ഞതോടെ നീനുവിന്റെ വിവാഹം പെട്ടന്നു നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതോടെ നിവൃത്തിയില്ലാതെ രജിസ്റ്റര്‍ ചെയ്യാന്‍ വന്നതാണെന്നും ഇതിനു സഹായിക്കണമെന്നും കെവിന്‍ പറഞ്ഞു. തുടര്‍ന്നു കെവിനും നീനുവും ഓണ്‍ലൈന്‍ വിവാഹ അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ നല്‍കിയാലും ഓണ്‍ലൈന്‍ രേഖകളുടെ അസല്‍ പകര്‍പ്പുകള്‍ സബ് രജിസ്ട്രാര്‍ക്കു മുന്നിലെത്തി ഫോട്ടോയില്‍ സാക്ഷ്യപ്പെടുത്തുകയും ഫീസ് അടയ്ക്കുകയും വേണമെന്നാണ് ചട്ടം.

കെവിന്‍ നട്ടാശേരിയില്‍ സ്ഥിരതാമസക്കാരനായതിനാല്‍ ഇക്കാര്യങ്ങള്‍ക്ക് ഇരുവരെയും കോട്ടയം രജിസ്ട്രാര്‍ ഓഫീസിലേക്ക് അയച്ചു. കളക്ടറേറ്റിലെ വിവിധ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ആരും അറ്റസ്റ്റ് ചെയ്തു കൊടുക്കാന്‍ തയാറായില്ല. ഇരുവരും മടങ്ങിയെങ്കിലും ഒരുമിച്ചു കഴിയാന്‍ ആഗ്രഹിക്കുന്നതായുള്ള കരാറില്‍ നോട്ടറിയുടെ ഒപ്പ് ഇവര്‍ വാങ്ങിയിരുന്നു. അന്നു വൈകുന്നേരം നീനുവിനെ അമലഗിരിയിലെ ലേഡീസ് ഹോസ്റ്റലിലാക്കി കെവിന്‍ മാന്നാനത്തുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോയി.

വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള രേഖയില്‍ ഗസറ്റഡ് റാങ്കിലുള്ളയാളിന്റെ ഒപ്പു കിട്ടിയതായും തിങ്കളാഴ്ച രജിസ്റ്റര്‍ ചെയ്യാന്‍ എത്തുമെന്നും കെവിന്‍ ശനിയാഴ്ച വക്കീല്‍ ഓഫീസില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയാണ് കെവിനെ തട്ടിക്കൊണ്ടുപോയത്. ഇത്തരത്തിലുള്ള രേഖ സമര്‍പ്പിച്ചാല്‍ മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്ത നടപടിയുടെ പ്രഥമഘട്ടം പൂര്‍ത്തിയാകൂ. ഇതനുസരിച്ചുള്ള നോട്ടീസ് ഒരു മാസത്തേക്ക് സബ് രജിസ്ട്രാര്‍ ഓഫിസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.

ഒരുമാസത്തിനുശേഷം വധൂവരന്‍മാര്‍ വീണ്ടും എത്തി സബ് രജിസ്ട്രാറുടെയും സാക്ഷികളുടെയും സാന്നിധ്യത്തില്‍ രേഖകളില്‍ ഒപ്പിട്ടാല്‍ മാത്രമേ വിവാഹം സാധുവാകൂ. കെവിനും നീനുവും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുക മാത്രമേ ചെയ്തുള്ളൂ. അസല്‍ രേഖകള്‍ സമര്‍പ്പിക്കുകയോ ഫീസ് അടയ്ക്കുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ ഇനിയും സ്വീകരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (22 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (31 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (35 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (40 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (45 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (50 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (58 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends