ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ പരാജയത്തെ പരിഹസിച്ച് വിഎസ് അച്യുതാനന്ദന്‍

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു പിന്നാലെ യുഡിഎഫിനെ പരിഹസിച്ച് വിഎസ് അച്യുതാനന്ദന്‍. കെ എം മാണി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിട്ട് എന്തായെന്ന് വിഎസ് ചോദിച്ചു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ഭൂരിപക്ഷത്തോടെ ജയിച്ച സാഹചര്യത്തിലാണ് വിഎസ് യുഡിഎഫിനെ പരിഹസിച്ച് രംഗത്തെത്തിയത്.
കെഎം മാണി ഇടതുപക്ഷത്തിനൊപ്പം നിന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ്, കേരള കോണ്‍ഗ്രസ് എം യുഡിഎഫിനൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന് സ്വാധീനമുള്ള മാന്നാറും പാണ്ഡനാടുമടക്കം യുഡിഎഫിന് ഭൂരിപക്ഷം നേടാനായില്ല. വിജയ കുമാറിന്‍റെ പഞ്ചായത്തിലും സജി ചെറിയാനാണ് ലീഡ് നേടിയത്. ഇതിനിടെ ഫലം അപ്രതീക്ഷിതിമെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. വര്‍ഗ്ഗീയത പ്രചരിപ്പിച്ച് നേടിയ വിജയമാണ് സജി ചെറിയാന്‍റേതെന്ന് ചെന്നിത്തല പ്രതികരിച്ചു.
കെ.എം മാണി പിന്തുണച്ചിട്ടും യു.ഡി.എഫിന് കാര്യമായ യാതൊരു നേട്ടവുമുണ്ടായില്ല. കേരള കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എല്ലാ പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലും സജി ചെറിയാന്‍ ലീഡ് നേടി.
യു.ഡി.എഫ് ഭരിക്കുന്ന മാന്നാര്‍ പഞ്ചായത്തില്‍ ഒരു ബൂത്തില്‍ പോലും യു.ഡി.എഫിന് മുന്നേറ്റമുണ്ടാക്കാനായില്ല. മാന്നാര്‍ പഞ്ചായത്തിലെ 23 ബൂത്തുകളിലും സജി ചെറിയാന്‍ ലീഡ് നേടി. കേരള കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചിട്ടും കഴിഞ്ഞ തവണ നേടിയതിന്റെ പകുതി വോട്ട് പോലും യു.ഡി.എഫിന് നേടാനായില്ല.
https://www.facebook.com/Malayalivartha





















