Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ചെങ്ങന്നൂരില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഉയര്‍ത്തിക്കാട്ടിയ ശ്രീജിത്തിന്റെ കസ്റ്റഡി മരണം, കെവിന്‍ കൊലപാതകം, ഷുഹൈബ് വധം, തുടര്‍ച്ചയായ രാഷ്ട്രീയ കൊലപാതകങ്ങള്‍, ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; എല്ലാം വിഭലം; ഫലം പിണറായിക്ക് ആശ്വാസമായത് ഇങ്ങനെ 

31 MAY 2018 04:55 PM IST
മലയാളി വാര്‍ത്ത

ശ്രീജിത്തിന്റെ കസ്റ്റഡി മരണം, കെവിന്‍ കൊലപാതകം, ഷുഹൈബ് വധം, തുടര്‍ച്ചയായ രാഷ്ട്രീയ കൊലപാതകങ്ങള്‍, ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അങ്ങനെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സംഭവങ്ങള്‍ നിരവധിയായിരുന്നു. ഇതിനെല്ലാം പഴി കേട്ടത് മുഖ്യമന്ത്രി പിണറായി വിജയനും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസുകാര്‍ ജീവനെടുക്കാന്‍ തുടങ്ങിയതോടെ പിണറായി ശരിക്കും പ്രതിരോധത്തിലായിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന രണ്ടു ഉപതെരഞ്ഞെടുപ്പുകള്‍ തോറ്റ എല്‍ഡിഎഫിന് ഒരു പരാജയം താങ്ങാവുന്നതിലപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ ചെങ്ങന്നൂര്‍ വിജയം പിണറായി വിജയന് സമ്മാനിച്ച ആശ്വാസം ചെറുതല്ല.

പൊലീസിലെ ഗുണ്ടായിസവും രാഷ്ട്രീയ കൊലപാതകങ്ങളും എണ്ണിയെണ്ണി പറഞ്ഞാണ് ചെങ്ങന്നൂരില്‍ യുഡിഎഫും ബിജെപിയും വോട്ട് തേടിയത്. ശ്രീജിത്ത് കസ്റ്റഡി കൊലപാതകമാണ് സര്‍ക്കാരിനെ ഏറ്റവുമധികം പ്രതിക്കൂട്ടിലാക്കിയത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു ഇത്. വീടാക്രമണ കേസില്‍ ആളുമാറി അറസ്റ്റിലായ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടപ്പോള്‍ പൊലീസിന്റെ അഴിഞ്ഞാട്ടത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നു. എന്നാല്‍ പൊലീസിനെ ന്യായീകരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയും വിമര്‍ശിക്കപ്പെട്ടു.

തെരഞ്ഞെടുപ്പ് ദിവസം ചെങ്ങന്നൂരില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് കെവിന്‍ കൊലക്കേസ്. കെവിനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും അത് അന്വേഷിക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കണമെന്ന കാരണം പറഞ്ഞു കെവിന്റെ ഭാര്യ നീനുവിനെ ഗാന്ധിനഗര്‍ എസ് ഐ മടക്കി അയച്ചു. എന്നാല്‍ തനിക്ക് സുരക്ഷ ഒരുക്കുന്നത് എസ്‌ഐമാരല്ലെന്നും, പ്രത്യേക ടീം ആണെന്നും പറഞ്ഞ് ആ വിവാദത്തെ ചെറുക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പാഴായി. കോട്ടയത്തെ പരിപാടിയില്‍ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ ഗാന്ധിനഗര്‍ എസ്‌ഐയും ഉണ്ടെന്ന് വ്യക്തമായി. ഇതോടെ നിലപാട് മാറ്റിയ മുഖ്യമന്ത്രി കൃത്യവിലോപം നടത്തിയ എസ്‌ഐയെ പഴിചാരി തലയൂരാന്‍ ശ്രമിച്ചു.

സര്‍ക്കാര്‍ അധികാരത്തിലേറ്റ ശേഷം കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളും സര്‍ക്കാരിനെതിരെ എതിരാളികള്‍ ആയുധമാക്കി. ഇതില്‍ ഏറ്റവുമധികം ചര്‍ച്ചയായത് ഷുഹൈബ് വധമായിരുന്നു. കോടതിയില്‍നിന്ന് വരെ സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടിവന്ന കേസാണിത്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിനെ വിമര്‍ശിക്കാന്‍ കൊലപാതക രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടി. ഓഖി ദുരന്തവും വിലക്കയറ്റവുമാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ മറ്റ് സംഭവങ്ങള്‍. ഓഖി ദുരന്തം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് ഏറെ വിമര്‍ശനവിധേയമായത്. കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ കൂടുതല്‍ മല്‍സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെടില്ലായിരുന്നു. ദുരന്തബാധിതര്‍ക്ക് യഥാസമയം ദുരിതാശ്വാസ സഹായം എത്തിക്കുന്നതിലും സര്‍ക്കാര്‍ വീഴ്ച വരുത്തി. ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചതും വിലക്കയറ്റവുമൊക്കെ സര്‍ക്കാരിനെതിരെ ചെങ്ങന്നൂരില്‍ വലിയ ചര്‍ച്ചയായിരുന്നു.

സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ മിക്കതും മാധ്യമസൃഷ്ടിയെന്ന് വരുത്താനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പത്രസമ്മേളനത്തിലും പൊതുയോഗങ്ങളിലും ഇക്കാര്യം എടുത്തുകാട്ടി, മാധ്യമങ്ങള്‍ക്കെതിരെ കയര്‍ത്തുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചെങ്ങന്നൂര്‍ ജയം എടുത്തുകാട്ടി, സര്‍ക്കാര്‍ വിരുദ്ധ വികാരമെന്ന വിമര്‍ശനത്തിന് മറുപടി പറയാനുള്ള ഊര്‍ജ്ജം മുഖ്യമന്ത്രിക്ക് ലഭിച്ചുകഴിഞ്ഞു. ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളെ കുറച്ചുകാലത്തേക്കെങ്കിലും ചെങ്ങന്നൂര്‍ ഉപയോഗിച്ച് പിണറായിക്ക് പ്രതിരോധിക്കാം. ഒരുപക്ഷേ ചെങ്ങന്നൂര്‍ തോറ്റിരുന്നെങ്കില്‍ എതിരാളികളില്‍നിന്ന് മാത്രമായിരിക്കില്ല, സ്വന്തം പാര്‍ട്ടിക്കാരില്‍നിന്നും മുന്നണിക്കകത്തുനിന്നും സമാനതകളില്ലാത്ത ആക്രമണം നേരിടേണ്ടിവരുമായിരുന്നു. അതുകൊണ്ടുതന്നെ ചെങ്ങന്നൂരിലെ ഉജ്ജ്വല വിജയത്തില്‍ ഏറ്റവുമധികം ആശ്വസിക്കുന്നത് പിണറായി വിജയനാണെന്ന കാര്യത്തില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (24 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (33 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (37 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (42 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (47 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (52 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends