Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

നായര്‍ മുഖവും ആര്‍.എസ്.എസ് അനുകൂലിയാണെന്ന പ്രചരണവും ചെന്നിത്തലയ്ക്ക് വിനയാകുന്നു; ക്രൈസ്തവ സഭകള്‍ കോണ്‍ഗ്രസില്‍ നിന്ന് അകലുന്നു, സഭാനേതാക്കളെ കാണാന്‍ ഉമ്മന്‍ചാണ്ടിയും തയ്യാറല്ല

31 MAY 2018 04:09 PM IST
മലയാളി വാര്‍ത്ത

മധ്യതിരുവിതാംകൂറില്‍ ക്രൈസ്തവ സഭകള്‍ യു.ഡി.എഫുമായും കോണ്‍ഗ്രസുമായും അകലുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇതാണ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന്റെ ക്രിസ്തീയ മുഖമായ ഉമ്മന്‍ചാണ്ടി നേതൃസ്ഥാനത്ത് നിന്ന് മാറിയതോടെയാണ് സഭകള്‍ മറുകണ്ടം ചാടിയതെന്ന് എ ഗ്രൂപ്പ് ആരോപിക്കുന്നു. സംസ്ഥാന കോണ്‍ഗ്രസിനെ നയിക്കുന്നത് രമേശ് ചെന്നിത്തലയാണ്. ചെന്നിത്തലയ്ക്ക് നായര്‍ സമുദായത്തിന്റെ പ്രതിനിധിയെന്ന പ്രതിച്ഛായയും ആര്‍.എസ്.എസുമായി ബന്ധം ഉണ്ടെന്ന എല്‍.ഡി.എഫിന്റെ ആരോപണവും ക്രൈസ്തവ സഭകള്‍ ശരിവയ്ക്കുന്നു.

യഥാര്‍ത്ഥത്തില്‍ എന്‍.എസ്.എസുമായി ചെന്നിത്തല അകല്‍ച്ചയിലാണിപ്പോള്‍. കഴിഞ്ഞതവണ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി അധികാരം ഏറ്റപ്പോള്‍ ഒരാളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. അന്ന് സി.പി.എമ്മായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. അതിന് കാരണമായത് ചെന്നിത്തല മല്‍സരിക്കുന്നത് മുഖ്യമന്ത്രിപദത്തിലേക്ക് വരുന്നതിന്റെ ഭാഗമാണെന്ന് വ്യാപകപ്രചരണം നടന്നിരുന്നു. ഇത് ക്രൈസ്തവ വിശ്വാസികളുടെ വോട്ട് ഭിന്നിക്കാനിടയാക്കി.

2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങും മുമ്പേ സഭാനേതൃത്വങ്ങളടക്കം ഉമ്മന്‍ചാണ്ടിക്ക് എതിരായിരുന്നു. തെരഞ്ഞെടുപ്പിലത് പ്രതിഫലിക്കുകയും ചെയ്തു. സഭകളുമായി ഐക്യത്തിലെത്താന്‍ കോണ്‍ഗ്രസിനായില്ല. അതിന് ഉമ്മന്‍ചാണ്ടി മുന്‍കൈ എടുക്കണം. കേരളത്തിലെ കോണ്‍ഗ്രസില്‍ പദവികളില്ലാതിരുന്ന അദ്ദേഹം അതിന് താല്‍പര്യം കാട്ടിയില്ല. ചെങ്ങന്നൂരിലെ ക്രിസ്തീയ സഭകളില്‍ 18% പേര്‍ ഓര്‍ത്തഡോക്‌സ് വിഭാഗമാണ്. ഇവര്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പു മുതല്‍ എല്‍ഡിഎഫിനൊപ്പമാണ് നിലകൊള്ളുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാനുമായി ഏറെ അടുപ്പും പുലര്‍ത്തുന്നവരാണ് ഒര്‍ത്തഡോക്‌സ് സഭാനേതാക്കള്‍. ഇത് അദ്ദേഹത്തിന് വലിയ അനുഗ്രഹമായി. 

നിര്‍ണായക ഘടകമായിരുന്ന ക്രിസ്തീയ സഭകളുടെ വോട്ട് ചോരാതെ നോക്കാന്‍ യിഡിഎഫ് നേതാക്കള്‍ ശ്രമിച്ചില്ല. സഭകളുമായി ഏറെ അടുപ്പമുള്ള ശോഭനാ ജോര്‍ജ്ജിനെ മോശക്കാരിയാക്കി ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ സഭാ വോട്ടുകള്‍ സജി ചെറിയാന്റെ പെട്ടിയില്‍ വീഴ്ത്താന്‍ എല്‍ഡിഎഫിനു സാധിച്ചു. മാര്‍ത്തോമ, സിഎസ്‌ഐ, പെന്തക്കോസ്ത് വിഭാഗങ്ങളുടെയും വോട്ട് സമാഹരിക്കാന്‍ സജി ചെറിയാന് കഴിഞ്ഞു. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാതര്‍ക്കത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു എന്നാണ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. ഇടതുമുന്നണി സര്‍ക്കാരിനോട് പരിഭവമൊന്നും ഇല്ലെന്നായിരുന്നു ഓര്‍ത്തഡോക്‌സ് സഭ സ്വീകരിച്ച നിലപാട്. അത് വോട്ടര്‍മാര്‍ക്കുള്ള കൃത്യമായ നിര്‍ദ്ദേശമായിരുന്നു. 

സഭാ മേലധ്യക്ഷന്‍മാരെ കണ്ട് അവരുടെ നിലപാടുറപ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ സഭാ പരമാധ്യക്ഷനായ കാതോലിക്കാ ബാവയുമായി ഉണ്ടായിരുന്ന അഭിപ്രായഭിന്നത പറഞ്ഞ് തീര്‍ക്കാത്തതും യു.ഡി.എഫിന് തിരിച്ചടിയായി. 
തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്നിനു മുമ്പുതന്നെ സിപിഎമ്മിന്റെ മുന്‍നിര നേതാക്കള്‍ െ്രെകസ്തവ സഭാ നേതാക്കളുമായി കൃത്യമായ ധാരണകളും ചര്‍ച്ചകളും നടത്തിയിരുന്നു. ക്രിസ്ത്യന്‍ വോട്ടുകളും ഈഴവ വോട്ടുകളും എല്‍ഡിഎഫിനൊപ്പം നിന്നു. ബി.ജെ.പിയോടുള്ള വിരോധം വെള്ളാപ്പള്ളി തീര്‍ത്തത് സജി ചെറിയാനൊപ്പം നിന്നായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (24 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (33 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (37 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (42 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (47 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (52 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends