കണ്ണൂരില്‍ സിപി എം - ബി ജെ പി സംഘര്‍ഷം ; ബോംബേറില്‍ ഏഴുപേര്‍ക്ക് പരിക്ക്

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കണ്ണൂരിൽ സംഘർഷം. സിപി എം - ബി ജെ പി പ്രവർത്തകർ തമ്മിലാണ് സംഘർഷം. സംഭവസ്ഥലത്തു നിന്നും പൊട്ടാത്ത ഒരു ബോംബും ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് ബൈക്കുകളും കണ്ടെടുത്തു. ബോംബേറില്‍ ഏഴുപേര്‍ക്ക് പരിക്ക്.
ബോംബേറില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരായ പാനുണ്ട കൈലാസത്തില്‍ ശ്രീദേവ് (29) വി.കെ.ഹൗസില്‍ ഷമില്‍ ബാബു (21) നിലാമ്ബല്ലി വീട്ടില്‍ ശ്യാംജിത്ത് (23) കണ്ടുകുളം വീട്ടില്‍ രജിനേഷ് (25) എന്നിവരെ തലശേരി സഹകരണ ആശുപത്രിയിലും മര്‍ദനമേറ്റ് സാരമായ പരിക്കുകളോടെ ബിജെപി പ്രവര്‍ത്തകരായ എരുവട്ടി കാരയില്‍കണ്ടി വീട്ടില്‍ പ്രശാന്ത് (42), ശങ്കരനെല്ലൂര്‍ വലിയപറമ്ബത്ത് മഞ്ജുനാഥ് (18), പാച്ച പൊയ്ക സുപ്രിയ നിവാസില്‍ ആദര്‍ശ് (20) എന്നിവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓഫീസിനു സമീപം ഇരിക്കുകയായിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെ അഞ്ച് ബൈക്കുകളിലെത്തിയ ബിജെപി-ആര്‍എസ്‌എസ് സംഘം ബോംബെറിയുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു.
https://www.facebook.com/Malayalivartha





















