Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സജി ചെറിയാന് ആധിപത്യം പത്ത് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും; പരമ്പരാഗത യുഡിഎഫ് കോട്ടകളായ മാന്നാര്‍, പാണ്ടനാട്, ചെങ്ങന്നൂര്‍ നഗരസഭ, ചെന്നിത്തല എന്നിവിടങ്ങളിലും യുഡിഎഫിന് കനത്ത തിരിച്ചടി

31 MAY 2018 04:18 PM IST
മലയാളി വാര്‍ത്ത

ചെങ്ങന്നൂരിലെ പത്ത് പഞ്ചായത്തുകളിലും നഗരസഭയിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് എല്‍ഡിഎഫ് ചെങ്ങന്നൂരില്‍ വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. 2016ല്‍ എട്ടു പഞ്ചായത്തുകളിലാണ് ഇടത് സ്ഥാനാര്‍ഥിയായിരുന്ന കെ കെ രാമചന്ദ്രന്‍ നായര്‍ ലീഡ് ചെയ്തത്. എന്നാല്‍ ഇത്തവണ 10 പഞ്ചായത്തുകളും ചെങ്ങന്നൂര്‍ നഗരസഭയും ഇടതിനൊപ്പം നിന്നു എന്നുള്ളതാണ്. ഇടതുകോട്ടയായ മുളക്കുഴയാണ് ഇടതുപക്ഷത്തിന് ഏറ്റവും മികച്ച ലീഡ് സമ്മാനിച്ചത്. 3637 വോട്ടുകളുടെ മുന്‍തൂക്കമാണ് അവിടെ സജി ചെറിയാന് ലഭിച്ചത്. 2303 വോട്ടുകളുടെ ലീഡ് ലഭിച്ച വെന്മണിയും ഇടതിനൊപ്പം അടിയുറച്ചുനിന്നു.


ബിജെപി ശക്തികേന്ദ്രമായ തിരുവന്‍വണ്ടൂരിലാണ് ഇടതിന് കുറഞ്ഞ ഭൂരിപക്ഷം ലഭിച്ചത്. ഇവിടെ 10 വോട്ടുകളുടെ ലീഡാണ് സജി ചെറിയാന് ലഭിച്ചത്. മാന്നാര്‍ 2629, പണ്ടനാട് 548, തിരുവന്‍വണ്ടൂര്‍ 10, ചെങ്ങന്നൂര്‍ നഗരസഭ 753, മുളക്കുഴ3637, ആല 866, പുലിയൂര്‍ 637, ബുധന്നൂര്‍ 2646, ചെന്നിത്തല 2353, ചെറിയനാട് 2485, വെന്മണി 3203 എന്നിങ്ങനെയാണ് പഞ്ചായത്തുകളിലെ ലീഡ് നില.


പരമ്പരാഗതമായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന മാന്നാര്‍, പാണ്ടനാട്, ചെങ്ങന്നൂര്‍ നഗരസഭ, ചെന്നിത്തല എന്നിവിടങ്ങളിലും യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു. കഴിഞ്ഞ തവണ മറ്റിടങ്ങളെല്ലാം കൈവിട്ടപ്പോഴും യുഡിഎഫിനൊപ്പം നിന്ന ചെങ്ങന്നൂര്‍ നഗരസഭയില്‍ ഇത്തവണ യുഡിഎഫ് പിന്നോട്ടുപോയി. ബിജെപിയുടെ ശക്തികേന്ദ്രമായ തിരുവന്‍വണ്ടൂരില്‍ കഴിഞ്ഞ തവണ അവര്‍ നേടിയ ഒമ്പത് വോട്ടിന്റെ ലീഡും എല്‍ഡിഎഫ് മറികടന്നു. കഴിഞ്ഞ തവണ ഇവിടെ മൂന്നാമതായിരുന്ന എല്‍ഡിഎഫ് ഇത്തവണ 10 വോട്ടിന് ലീഡ് നേടി. ത്രികോണ മത്സരത്തില്‍ കോണ്‍ഗ്രസിനെ കൈവിട്ട ചെങ്ങന്നൂര്‍ തിരിച്ചു പിടിക്കാന്‍ ഉമ്മന്‍ ചാണ്ടി മെനഞ്ഞ തന്ത്രങ്ങള്‍ തകര്‍ത്തെറിഞ്ഞ് സജി ചെറിയാന്‍ നടത്തിയ തേരോട്ടത്തില്‍ പകച്ച് യുഡിഎഫ് ക്യാമ്പ്.

2016ലെ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകള്‍ ചോര്‍ന്നതാണ് ആറന്മുളയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. അത്തരത്തിലുള്ള വോട്ടു ചേര്‍ച്ച തടയുന്നതിനുള്ള അണിയറ നീക്കങ്ങളാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയത്. മണ്ഡലത്തിലെ പ്രബല സമുദായമായ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്ന് ഇടതുപക്ഷത്തേക്കുള്ള വോട്ട് ചോര്‍ച്ച തടഞ്ഞുള്ള യുഡിഎഫ് നീക്കത്തിന് ചുക്കാന്‍ പിടിച്ചത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യാക്കോബായ പരമാധ്യക്ഷനെ സ്വീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി നേരിട്ടെത്തിയതാണ് ഓര്‍ത്തഡോക്‌സ് വോട്ട് വലയിലാക്കാനുള്ള യുഡിഎഫ് നീക്കം പൊളിഞ്ഞതിനു പിന്നിലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്.

അതേസമയം പുതുപ്പള്ളി മണ്ഡലത്തില്‍ നിര്‍ണായക ശക്തിയുള്ള യാക്കോബായ വിഭാഗത്തെ ഒപ്പം നിര്‍ത്തേണ്ടത് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യവുമായിരുന്നു. അതുകൊണ്ടു തന്നെ കാതോലിക്കാ ബാവയുടെ സന്ദര്‍ശനത്തില്‍ നിന്നും ഒഴിവാകാന്‍ ഉമ്മന്‍ ചാണ്ടിക്കും സാധിച്ചില്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പയറ്റിയ അതേ തന്ത്രങ്ങളാണ് യുഡിഎഫ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച ഉമ്മന്‍ ചാണ്ടി ചെങ്ങന്നൂരിലും സ്വീകരിച്ചത്. ഇരുനൂറോളം കുടുംബയോഗങ്ങളില്‍ ഉമ്മന്‍ ചാണ്ടി നേരിട്ടെത്തിയെങ്കിലും അതൊന്നും വോട്ടാക്കാനായില്ലെന്നതാണ് ഫലം തെളിയിക്കുന്നത്. യുഡിഎഫിനും കോണ്‍ഗ്രസിനും നിര്‍ണായക സ്വാധീനമുള്ള പഞ്ചായത്തുകളില്‍ പോലും വിജയകുമാറിന് മുന്നേറ്റമുണ്ടാക്കാനായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (22 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (31 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (35 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (40 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (45 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (50 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (58 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends