തിരിച്ചടികളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല; ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഫലം മൃദുഹിന്ദുത്വ വര്‍ഗീയതക്കും തീവ്രവര്‍ഗീയതക്കുമേറ്റതിരിച്ചടി; വിജയം സര്‍ക്കാറിന്റെ വികസന കാഴ്ചപ്പാടിനുള്ള അംഗീകാരമെന്നും കോടിയേരി

ചെങ്ങന്നൂര്‍ തെരെഞ്ഞെടുപ്പ് ഭലം സംസ്ഥാനത്തിന്റെ വികസനത്തിനും സമാധാനത്തിനും ലഭിച്ച അംഗീകാരമെന്ന് സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. യുഡി എഫ് മുന്നോട്ട് വച്ച മൃദുഹിന്ദുത്വ വര്‍ഗീയതക്കും ബി ജെ പിയുടെ തീവ്രവര്‍ഗീയതക്കു ഏറ്റതിരിച്ചടിയെന്നും പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകുമെന്ന പറഞ്ഞ ഉമ്മന്‍ചാണ്ടി അതില്‍ ഉറച്ച് നില്‍ക്കുന്നെങ്കില്‍ ചെന്നിത്തലയെ പ്രതിപക്ഷനേതൃസ്ഥാനം ഒഴിയാന്‍ ആവശ്യപെടണമെന്നും കോടിയേരി പറഞ്ഞു
സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് പറഞ്ഞതില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നും അങ്ങനെയെങ്കില്‍ രമേശ് ചെന്നിത്തലയോട് പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറാന്‍ അദ്ദേഹം ആവശ്യപ്പെടുമോ എന്നും കോടിയേരി ചോദിച്ചു. ജാതിമത ചിന്തകള്‍ക്കതീതമായ വിജയമാണിതെന്ന് പറഞ്ഞ കോടിയേരി കോണ്‍ഗ്രസ് ഉയര്‍ത്തിയ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണിതെന്നും കൂട്ടിച്ചേര്‍ത്തു. മൃദുവര്‍ഗീയത ഉയര്‍ത്തിപ്പിടിച്ച് ആര്‍എസ്എസിന്റെ തീവ്രവര്‍ഗീയതയെ നേരിടുകയെന്നതായിരുന്നു കോണ്‍ഗ്രസ് നയം.
ഈ നയം കര്‍ണാടകത്തിലേതു പോലെ കോണ്‍ഗ്രസിനു തിരിച്ചടി നേരിടാനാണ് ഇടയാക്കിയത്. ഈ തിരിച്ചടികളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിച്ചാണ് വര്‍ഗീയതയെ എതിര്‍ക്കേണ്ടത്. അതിന് എല്‍ഡിഎഫ് മുന്നോട്ടുവച്ച കാഴ്ചപ്പാടിനെ ജനം അംഗീകരിച്ചു കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha





















