കുരുന്നുകള്‍ സ്‌കൂളുകളിലേക്ക്... സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം നെടുമങ്ങാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

2018- 2019 അധ്യയനവര്‍ഷത്തിന് ഇന്ന് തുടക്കം. പുതിയ അധ്യയന വര്‍ഷത്തിലേക്ക് കുരുന്നുകളെ വരവേല്ക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഒരുങ്ങി കഴിഞ്ഞു. സംസ്ഥാനതല പ്രവേശനോത്സവം നെടുമങ്ങാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കും. ഇതേത്തുടര്‍ന്നു പ്രവേശനോത്സവത്തിന്റെ പ്രധാന വേദിയിലേക്ക് വിദ്യാഭ്യാസമന്ത്രിയും കുട്ടികളും ഒപ്പമുള്ളവരും എത്തും. തുടര്‍ന്നു മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
അതേസമയം നിപ്പാ വൈറസ് ബാധിച്ച കോഴിക്കോട് ജില്ലയിലും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലും സ്‌കൂളുകള്‍ ജൂണ്‍ അഞ്ചിനും മലപ്പുറം ജില്ലയില്‍ ജൂണ്‍ ആറിനുമാണ് സ്‌കൂള്‍ തുറക്കുക.
https://www.facebook.com/Malayalivartha





















