ചാക്കോയുടെയും ഷാനുവിന്റേയും മറ്റൊരു തന്ത്രം... രഹ്നയെ സുരക്ഷിതമായ ഒളിത്താവളത്തിൽ ആക്കിയ ശേഷം വ്യക്തമായ പ്ലാനോടുകൂടി കീഴടങ്ങൽ.. രഹ്നയുടെ ബന്ധുക്കള്‍ കൂടുതലും തമിഴ്‌നാട്ടിലും... നീനുവിന്റെ മാതാവിനായി തിരച്ചില്‍ ശക്തമാക്കി അന്വേഷണ സംഘം

കെവിന്റെ മരണത്തില്‍ നീനുവിന്റെ അമ്മ രഹ്നക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. രഹ്നയുടെ ബന്ധുക്കള്‍ തെങ്കാശിയിലും തിരുനെല്‍വേലിയിലോ, കടയനല്ലൂരിലേയോ ബന്ധുവീട്ടില്‍ ഉണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പൊലീസ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. നീനുവിന്റെ പിതാവ് ചാക്കോ പ്രതിയാണെന്ന് പൊലീസ് നേരത്തെ ഉറപ്പിച്ചെങ്കിലും രഹ്നയുടെ പങ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ചാക്കോയും ഷാനുവും കീഴടങ്ങുന്നതിന് മുമ്പ് രഹ്നയെ സുരക്ഷിതമായ സ്ഥാലത്ത് എത്തിച്ചിട്ടുണ്ടാവുമെന്നാണ് അന്വേഷണ സംഘം കണക്കുകൂട്ടുന്നത്. രഹ്നയെ തേടി പത്തനാപുരത്തെ സഹോദരിയുടെ വീട്ടിലും പൊലീസ് എത്തിയിരുന്നു. തെന്മല ഒറ്റക്കല്ലിലെ വീട്ടില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് ചാക്കോയെയും രഹ്നയെയും നാട്ടുകാര്‍ ഒടുവില്‍ കണ്ടത്. സാനു ചാക്കോയുടെ ഭാര്യ മുമ്പ് ജോലി ചെയ്തിരുന്ന ബെഗളൂരു, ഗോവ, എന്നിവടങ്ങളിലും പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.
ഇതിനിടെ രഹ്നയുടെ ചില അടുത്ത ബന്ധുക്കള്‍ പോലീസിന്റെ നീക്കങ്ങള്‍ അപ്പാപ്പോള്‍ അറിയുന്നതായും സൂചനയുണ്ട്. കെവിനെ തട്ടിക്കൊണ്ടുപോയ അക്രമി സംഘത്തിലെ അഞ്ച് പേര്‍ ഇനിയും പിടിയിലായിട്ടില്ല. ഇവര്‍ക്ക് വേണ്ടിയും പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതികള്‍ പത്താനാപുരം, പുനലൂര്‍ ,തെന്മല മേഖലകളില്‍ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരുകയാണ്.
https://www.facebook.com/Malayalivartha





















