പത്തു ദിവസമായി ആര്‍എംഎസ് ജീവനക്കാര്‍ നടത്തി വന്ന അനിശ്ചിതകാല പണിമുടക്ക് താത്ക്കാലികമായി നിര്‍ത്തിവെച്ചു

പത്തു ദിവസമായി തപാല്‍ ആര്‍.എം.എസ് ജീവനക്കാര്‍ ദേശീയതലത്തില്‍ നടത്തിവന്ന അനിശ്ചിതകാല പണിമുടക്കം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചീഫ് പി.എം.ജിയുടെ നിര്‍ദേശപ്രകാരം ഡയറക്ടര്‍ ഓഫ് പോസ്റ്റല്‍ സര്‍വിസസ് സയിദ് റഷീദുമായി സംഘടനാ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ എന്‍.എഫ്.പി.ഇഎഫ്.എന്‍.പി.ഒ സംഘടനകള്‍ തീരുമാനിച്ചത്.#
30 ദിവസത്തിനകം ജി.ഡി.എസ് വേതനപരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് തപാല്‍വകുപ്പ് സെക്രട്ടറി എ.എന്‍. നന്ദ സംഘടനകള്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കി. എത്രയും വേഗം ജോലിയില്‍ തിരികെ പ്രവേശിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ ജോലികള്‍ തീര്‍ത്ത് സര്‍വിസ് പുനരാരംഭിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
നിശ്ചിതസമയത്തിനകം ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെങ്കില്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും എന്‍.എഫ്.പി.ഇഎഫ്.എന്‍.പി.ഒ സംഘടനകള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha





















