ഞങ്ങൾക്ക് പിടിവീഴും അമ്മയെങ്കിലും രക്ഷപ്പെടണം... ചാക്കോയും ഷാനുവും കീഴടങ്ങുന്നതിനു മുന്‍പുതന്നെ രഹ്നഹനയെ സുരക്ഷിതമായ സ്‌ഥലത്തെത്തിച്ചു; തെന്മലയിലേയും തമിഴ്‌നാട്ടിലെയും ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നുമില്ല...

കെവിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിലെ ആസുത്രിക നീനുവിന്റെ മാതാവ് രഹ്‌നക്കായുള്ള പോലീസിന്റെ തെരച്ചില്‍ വിഫലം. തെന്മലയിലേയും തമിഴ്‌നാട്ടിലെയും ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നുമില്ല.
പ്രധാന പ്രതികളായ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും പോലീസില്‍ കീഴടങ്ങിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയി വകവരുത്താനായി ഗള്‍ഫിലായിരുന്ന ഷാനുവിനെ വിളിച്ചുവരുത്തിയതും കെവിന്‍ താമസിക്കുന്നത് അനീഷിന്റെ വീട്ടിലാണെന്നു കണ്ടെത്തിയതും രഹനയായിരുന്നു. കേസില്‍ പ്രതിയാകുമെന്നു കണ്ടതോടെയാണ് രഹ്‌ന ഒളിവില്‍പോയത്.
ചാക്കോയും ഷാനുവും കീഴടങ്ങുന്നതിനു മുന്‍പുതന്നെ രഹ്നഹനയെ സുരക്ഷിതമായ സ്‌ഥലത്തെത്തിച്ചതായാണ് പോലീസ് വിലയിരുത്തല്‍. ഇവരെ ഒളിപ്പിച്ചതിനു പിന്നില്‍ ചില രാഷ്‌ട്രീയ ഇടപെടല്‍ ഉള്ളതായും ആരോപണമുണ്ട്. സംഭവത്തിൽ ഷാനു, പിതാവ് ചാക്കോ ചാക്കോ, മനു മുരളീധരന്‍ എന്നിവരെ നാലുദിവസത്തേക്കു പോലീസ് കസ്‌റ്റഡിയില്‍ വിട്ടു. തിങ്കളാഴ്‌ച വൈകിട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കണം. ഏഴു ദിവസം കസ്‌റ്റഡിയാണു പോലീസ് ആവശ്യപ്പെട്ടത്. ഒമ്പതുപേരാണു നിലവില്‍ പോലീസ് കസ്‌റ്റഡിയില്‍.
https://www.facebook.com/Malayalivartha





















