സഹോദരി ഒളിച്ചോടി... അച്ഛന് സുഖമില്ല; എമര്‍ജന്‍സി ലീവ് വേണം; കെവിനെ കൊല്ലണമെന്ന ദൃഢനിശ്ചയം മനസിലെടുത്ത് നാട്ടിലേക്ക്... ഷാനു ചാക്കോയ്ക്ക് ദുബൈ കമ്പനിയുടെ വക മുട്ടൻ പണി

സഹോദരി ഒളിച്ചോടിയെന്നും അച്ഛന് സുഖമില്ലെന്നും കാട്ടി എമര്‍ജന്‍സി ലീവിലാണ് ഷാനു നാട്ടിലേക്ക് പോയത്. അടുത്തവര്‍ഷം ജൂലൈ വരെ ഇയാള്‍ക്ക് വിസ കാലാവധിയുണ്ട്. കോട്ടയം ദുരഭിമാനകേസിലെ പ്രതി ഷാനു ചാക്കോയെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ ഗള്‍ഫിലെ കമ്പനി തീരുമാനിച്ചു. ദുബൈയില്‍ തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന് തൊഴിലുടമ വ്യക്തമാക്കി.
ഇതിനിടെ ജാമ്യം ലഭിച്ച് ഷാനു തിരിച്ചെത്തിയാല്‍ പോലും ഉടന്‍ വിസ റദ്ദാക്കി നാട്ടിലേക്ക് വിടാനാണ് കമ്പനിയുടെ തീരുമാനമെന്ന് തൊഴിലുടമയെ ഉദ്ധരിച്ച് ദുബൈയിലെ ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഷാനുവും പിതാവ് ചാക്കോയും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ചാക്കോയും ഷാനുവും കീഴടങ്ങുന്നതിന് മുമ്പ് രഹ്നയെ സുരക്ഷിതമായ സ്ഥാലത്ത് എത്തിച്ചിട്ടുണ്ടാവുമെന്നാണ് അന്വേഷണ സംഘം കണക്കുകൂട്ടുന്നത്.
രഹ്നയെ തേടി പത്തനാപുരത്തെ സഹോദരിയുടെ വീട്ടിലും പൊലീസ് എത്തിയിരുന്നു. തെന്മല ഒറ്റക്കല്ലിലെ വീട്ടില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് ചാക്കോയെയും രഹ്നയെയും നാട്ടുകാര്‍ ഒടുവില്‍ കണ്ടത്. സാനു ചാക്കോയുടെ ഭാര്യ മുമ്പ് ജോലി ചെയ്തിരുന്ന ബെഗളൂരു, ഗോവ, എന്നിവടങ്ങളിലും പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha





















