കോഴിക്കോട് വീണ്ടും നിപ്പ ഭീതിയിൽ; ഒരു മാസത്തിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയവരെല്ലാം നിരീക്ഷണത്തില്‍; നിരീക്ഷണം ശക്തിപ്പെടുത്തി ആരോഗ്യ വകുപ്പ്

നിപ്പാ വൈറസ് ബാധിച്ച് രണ്ട് ദിവസത്തിനിടെ മൂന്ന് പേർ മരിച്ച സാഹചര്യത്തിൽ കോഴിക്കോട്ട് വീണ്ടും ജാഗ്രതാ നിർദേശം നൽകി. നിപ്പമൂലം മരിച്ചവരുമായി സമ്പർക്കമുണ്ടായ എല്ലാവരെയും കണ്ടെത്താനും നിരീക്ഷണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുകയാണ്.
നിപ്പാ വൈറസ് ബാധയും ഇതുമൂലമുള്ള മരണവും നിയന്ത്രണ വിധേയമാക്കാന്‍ കഴിയാതയതോടെ സമ്പര്‍ക്ക് പട്ടിക ആരോഗ്യ വകുപ്പ് വിപുലപ്പെടുത്താൻ തീരുമാനിച്ചത്. ഇന്നും ഒരാള്‍ മരിച്ചതോടെയാണ് തിരക്കിട്ട നടപടികളുമായി അധികൃതര്‍ രംഗത്തുവന്നിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പഴുതടച്ച സുരക്ഷയുടെ ഭാഗമായാണ് പുതിയ നടപടി. ഇതുവരെ മരിച്ചവരും രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തിയായിരുന്നു ഇത് വരെ പട്ടിക വിപുലപ്പെടുത്തിയിരുന്നത്.
മരണം അനുദിനം ഉണ്ടാവുന്ന സാഹചര്യത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചവരെയും കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പെടുത്തുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ്, ബാലുശേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സക്കെത്തിയവരെയും കൂട്ടിരിപ്പുകാരെയുമാണ് പട്ടികയുടെ ഭാഗമാക്കുന്നത്. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലും സി.ടി സ്‌കാന്‍ റൂമിലും വെയിറ്റിങ് റൂമിലും മെയ് അഞ്ചിന് രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയും മെയ് 14 ന് രാത്രി ഏഴ് മുതല്‍ രാവിലെ ഒമ്പത് വരെയും ഉള്ളവരെയാണ് പുതിയ ലിസ്റ്റില്‍ ഉള്‍പെടുത്തുന്നത്.
ഇത്രയും പേരെ കണ്ടെത്താന്‍ സാധിച്ചാല്‍ രോഗവ്യാപനത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ കഴിയുമെന്നും ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈകൊള്ളാനാവുമെന്നുമുള്ള ഉറച്ച പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ ഇന്നലെ വരെ ഉള്‍പെടുത്തിയവരുടെ എണ്ണം ഇതോടെ 1407 ആയി. കൂടാതെ നിപ സ്ഥിരീകരണം ഉണ്ടായ അന്ന് മുതല്‍ കഴിഞ്ഞ ഒരുമാസം ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മരണപ്പെട്ടവരുടെ ലിസ്റ്റും ശേഖരിച്ചിട്ടുണ്ട്. ജാഗ്രത നിർദേശത്തെ തുടർന്ന് കോഴിക്കോട് ജില്ലാ കോടതി അടച്ചിടണമെന്ന് ജില്ലാ കളക്ടർ കോഴിക്കോട് ജില്ലാ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha




















