Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കെവിനെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം ചെയ്തത് ചാക്കോ; കെവിനെ ഒാടിച്ചത് പുഴയില്‍ ചാടിക്കാന്‍; പ്രതികള്‍ എത്തിയത് കൊല്ലണമെന്ന ലക്ഷ്യത്തോടെയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്

01 JUNE 2018 10:09 AM IST
മലയാളി വാര്‍ത്ത

കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ബോധപൂര്‍വം പ്രതികള്‍ കെവിനെ പുഴയിലേക്ക് ഓടിക്കുക തന്നെയായിരുന്നുവെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇതോടെ കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയുമടക്കമുള്ള കുറ്റങ്ങള്‍ പ്രതികളുടെ മേല്‍ ചുമത്തി.

കെവിന്‍ തങ്ങളുടെ അടുക്കല്‍നിന്ന് ഓടിപ്പോയെന്നും പിന്നീടു കണ്ടില്ലെന്നുമാണ് കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു അടക്കമുള്ള പ്രതികള്‍ നല്‍കിയ മൊഴി. തെന്മല ഭാഗത്തുവച്ചു കാര്‍ നിര്‍ത്തിയപ്പോള്‍ പുറത്തിറങ്ങിയ കെവിന്‍ ഇറങ്ങി ഓടി. സ്ഥലത്തെക്കുറിച്ച് നല്ല മുന്‍ പരിചയമുള്ള പ്രതികള്‍ ഗൂഡമായി വളഞ്ഞ് പ്രതിയെ ആഴമുള്ള പുഴയിലേക്ക് ഓടിച്ചിറക്കുകയായിരുന്നു.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്

കഴിഞ്ഞ ഞായറാഴ്ച മാന്നാനത്തെ അനീഷിന്റെ വീട്ടില്‍നിന്ന് സംഘം തട്ടിയെടുത്ത കെവിന്‍ തെന്മലയ്ക്കു സമീപം ചാലിയേക്കരയില്‍വച്ചു കാറില്‍നിന്ന് ഇറങ്ങിയോടി. അക്രമിസംഘം കെവിനെ പിന്തുടര്‍ന്നു. കെവിന്‍ ഓടുന്നതു വലിയ കുഴിയും അതിന്റെ അപ്പുറം നല്ല ഒഴുക്കും ആഴവുമുള്ള ചാലിയേക്കര ആറും ഉള്ള സ്ഥലത്തേക്കാണെന്നു ഗുണ്ടാസംഘത്തിന് അറിയാമായിരുന്നു. പ്രാണരക്ഷാര്‍ഥം ഓടിയ കെവിന്‍ പുഴയില്‍ വീഴുമെന്നും മരിക്കുമെന്നും തന്നെയാണു പ്രതികള്‍ പിന്‍വാങ്ങിയത്’

നീനുവിനെ വിവാഹം കഴിച്ചതിനാല്‍ കെവിനോടും ഇരുവര്‍ക്കും താമസസൗകര്യമൊരുക്കിയതിന് ബന്ധുവായ അനീഷിനോടും പ്രതികള്‍ക്ക് കടുത്ത വിരോധമുണ്ടായിരുന്നു. ദേഹോപദ്രവമേല്‍പിച്ചു കൊലപ്പെടുത്തുക, നീനുവിനെ തിരികെ കൊണ്ടുപോകുക എന്ന ഉദ്ദേശ്യത്തോടെയാണു പ്രതികള്‍ കോട്ടയത്ത് എത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെ സംഘം കെവിന്‍ താമസിച്ച അനീഷിന്റെ വീട് ആക്രമിച്ചു.

വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുപകരണങ്ങള്‍ നശിപ്പിച്ച് 75,000 രൂപയുടെ നഷ്ടമുണ്ടാക്കി. കെവിനെയും അനീഷിനെയും മര്‍ദ്ദിച്ചശേഷം പ്രതികള്‍വന്ന കെ.എല്‍. 01 ബി.എം. 8800 ഇന്നോവ, ചുവന്ന നിറത്തിലുള്ള ഐ 20 എന്നീ കാറുകള്‍ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. യാത്രയില്‍ ഉടനീളം ഇരുവരെയും പ്രതികള്‍ മര്‍ദിച്ചു. യാത്രയ്ക്കിടയില്‍ അനീഷ് ഛര്‍ദ്ദിക്കണമെന്ന് പറഞ്ഞപ്പോള്‍ തെന്മലഭാഗത്ത് നിര്‍ത്തി. തുടര്‍ന്നായിരുന്നു കെവിനെ തൊട്ടടുത്ത ആള്‍പാര്‍പ്പില്ലാത്ത പ്രദേശത്തു വെച്ച് പുഴയിലേക്ക് ഓടിച്ചിറക്കിയത്.

പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും സംഘര്‍ഷമുണ്ടാകാനും സാധ്യതയുള്ളതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, അറസ്റ്റിലായ പോലീസുകാര്‍ക്കു കുറ്റകൃത്യത്തില്‍ പങ്കില്ലാത്തതിനാല്‍ കൊലപാകതക്കേസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇവരെ ഉള്‍പ്പെടുത്തുകയില്ലെന്ന് അന്വേഷണസംഘത്തിനു നേതൃത്വം നല്‍കുന്ന ഡി വൈ.എസ്.പി: ഗിരീഷ് പി. സാരഥി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends