അതിര്‍ത്തിയില്‍ ഭീകരര്‍ നുഴഞ്ഞുകയറി, കാശ്‌മീരിലും ഡല്‍ഹിയിലും അതീവ ജാഗ്രത നിർദ്ദേശം

പാകിസ്ഥാനില്‍ നിന്നും ഭീകരര്‍ ജമ്മു കാശ്‌മീരിലേക്ക് നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. 12 ജയ്ഷെ- ഇ-മുഹമ്മദ് ഭീകരര്‍ നുഴഞ്ഞു കയറിയതായാണ് വിവരം. ഉപവിഭാഗങ്ങളായി തിരിഞ്ഞ് രാജ്യത്ത് വലിയ ആക്രമണം നടത്താനാണ് ഇവര്‍ ആസൂത്രണം ചെയ്‌തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലടക്കം കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെരുന്നാള്‍ ദിനത്തില്‍ വലിയ ഭീകരാക്രമണം നടത്താനാണ് ഇവരുടെ പദ്ധതി എന്നാണ് സൂചന.
https://www.facebook.com/Malayalivartha




















