ചെളിയിൽ മുങ്ങികുളിച്ച് അടിമാലി ബസ്സ് സ്റ്റാന്‍ഡ് ; ബസ്സ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥയിൽ വലഞ്ഞ് യാത്രക്കാർ

അടിമാലി ബസ് സ്റ്റാന്‍ഡ് നീന്തല്‍ക്കുളമായി മാറി. പൊട്ടിപ്പൊളിഞ്ഞ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. മഴ ശക്തിപ്രാപിച്ചതോടെ സ്റ്റാന്‍ഡിനുള്ളില്‍ മുട്ടറ്റം വെള്ളമാണ്. ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നതിലൂടെ ഇറങ്ങിക്കയറി വേണം ബസില്‍ കയറാന്‍. ബസുകള്‍ ഇറങ്ങിവരുന്ന സ്റ്റാന്‍ഡ് കവാടം തടാകംപോലെയാണ്. ചെളിവെള്ളത്തില്‍ ചവിട്ടാതെ യാത്രക്കാര്‍ക്ക് ബസില്‍ കയറാനാകില്ല. ചെറിയൊരു മഴമതി സ്റ്റാന്‍ഡില്‍ വെള്ളപ്പൊക്കമാകാന്.
ബസ് സ്റ്റാന്‍ഡ് ടാര്‍ചെയ്യുന്നതിനും കംഫര്‍ട്ട് സ്റ്റേഷന് നവീകരിക്കുന്നതിനും പഞ്ചായത്ത് ഫണ്ടനുവദിച്ചെങ്കിലും കരാറെടുത്തവര്‍ മഴയ്ക്കുമുന്പ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതാണ് വിനയായിരിക്കുന്നത്. നിര്‍മാണാവശ്യത്തിനായി ഇറക്കിയ മെറ്റല്‍, ടാര്‍ എന്നിവ പുതിയ ഷോപ്പിംഗ് കോപ്ലക്സിനു മുന്നിലെ വെയ്റ്റിംഗ് ഷെഡിനു മുന്നിലാണ് ഇറക്കിയിരിക്കുന്നത്. ഇതുമൂലം യാത്രക്കാര്‍ക്ക് വെയ്റ്റിംഗ് ഷെഡില്‍ എത്താന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. മഴവെള്ളം ഒഴുകിപോകാന്‍ വഴിയില്ലാത്തതും വെള്ളം കെട്ടിക്കിടക്കാന്‍ കാരണമാണ്. നിരന്തരം ബസുകള്‍ കയറിയിറങ്ങിയതോടെ കുഴിയുടെ വിസ്താരം കൂടിവരികയാണ്. ഇവിടെ യാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിച്ചുവീഴുന്നതു പതിവാണ്.
ബസ് സ്റ്റാന്‍ഡിലെ കെ.എസ്ആര്‍ടിസിക്ക് അനുവദിച്ചിട്ടുള്ള ഭാഗവും ശോച്യാവസ്ഥയിലാണ്. കെ.എസ്ആര്ടിസി ബസുകളുടെ എണ്ണം വര്‍ധിച്ചിട്ടും സ്റ്റാന്‍ഡില്‍ കൂടുതല്‍ ട്രാക്ക് അനുവദിക്കാത്തത് പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
https://www.facebook.com/Malayalivartha




















