കെവിൻ വധം... റിമാന്റ് റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ; പുറത്തു വരുന്നത് കണ്ണില്ലാത്ത ക്രൂരതയുടെ കഥ; ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ.

കേരളത്തെ കേരളത്തെ നടുക്കിയ കെവിന്റെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയായിരുന്നു എന്ന് വ്യക്തം.കെവിന് രക്ഷപ്പെട്ടോടുകയായിരുന്നുവെന്ന ഷാനുവിന്റെ വാദം റിമാന്റ് റിപ്പോർട്ടിൽ പൊളിഞ്ഞിരിക്കുകയാണ്.പിടിയിലായ പ്രതികളുടെ റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. ജീവൻ രക്ഷിക്കാൻ ഇറങ്ങിയോടിയ കെവിനെ അക്രമി സഘം പിന്തുടർന്ന് ചാലിയക്കര ആറ്റിൽ എത്തിക്കുകയും മറ്റ് മാർഗ്ഗമില്ലാതെ കെവിൻ പുഴലിറങ്ങുകയായിരുന്നു.
സ്ഥലത്തെക്കുറിച്ച് പ്രതികൾക്ക് ബോധ്യമുണ്ടായിരുന്നു. കെവിനെ കൊല്ലണമെന്ന് ചിന്തിച്ചിരുന്നില്ലെന്ന ഷാനുവിന്റെ മൊഴി പോലീസ് തള്ളി. പ്രതികളെ ഇന്ന് തെളിവെടുപ്പിനായി ഇന്ന് കൊല്ലത്തെത്തിക്കും. നാലു ദിവസത്തെ കസ്റ്റഡയിലാണ് പ്രതികളെ വിട്ടുകിട്ടുക. സുഹൃത്ത് അനീഷിനെ വടിവാളുകൊണ്ട് ഭീഷണിപ്പെടുത്തിയില്ലെന്നും പ്രതികൾ പറയുന്നു.
https://www.facebook.com/Malayalivartha




















