പ്രതിക്കെതിരെ മൊഴി മാറ്റാൻ ഭീക്ഷണി ; വീട്ടില്‍ അതിക്രമിച്ചുകയറി ഗര്‍ഭിണിയായ യുവതിയേയും ഭര്‍ത്താവിനേയും ആക്രമിച്ചതായി പരാതി

വീട്ടില്‍ അതിക്രമിച്ചുകയറി ഗര്‍ഭിണിയായ യുവതിയേയും ഭര്‍ത്താവിനേയും ആക്രമിച്ചതായി പരാതി. ഉപ്പുതറ പൂമലപറമ്പിൽല് ജോഷിയേയും ഭാര്യ സുബിയെയുമാണ് ആക്രമിച്ചത്. ജോഷിയുടെ സമീപവാസി പുതുപ്പറമ്പില്‍ ജോബിക്കെതിരേയാണ് പരാതി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ചെറുവള്ളില്‍ സിബി മാത്യുവിന്റെ വീടുകയറി അക്രമിച്ച കേസില്‍ ഒന്നാംപ്രതിയാണ് ജോബിന്. ജോഷി ഈ കേസിലെ പ്രധാന സാക്ഷിയാണ്. മൊഴി മാറ്റിപ്പറയാന്‍ ജോബിന് സമ്മര്‍ദംചെലുത്തിയിരുന്നു. ഇതിനു വഴങ്ങാതിരുന്നതാണ് ആക്രമണത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്.
മര്‍ദനത്തില്‍ പരിക്കേറ്റ ജോഷിയുടെ ഭാര്യ ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജോബിന്റെ മാതാവ് ആലീസിനെ വീട്ടില്‍കയറി ജോഷി മര്‍ദ്ദിച്ചുവെന്നും പരാതിയുണ്ട്. ആലീസും ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha




















