പക്വതയാകും മുൻപ് തുടങ്ങിയ പ്രണയം... അസ്ഥിക്ക് പിടിച്ചപ്പോൾ വേർപിരിയാൻ പറ്റാതെയായി; ഇരുസമുദായമായതിനാല്‍ തുടക്കത്തിലെ വീട്ടുകാര്‍ എതിര്‍ത്തു... അതോടെ ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾക്ക് സാധിക്കില്ലെന്ന് ഇരുവരും വിലയിരുത്തി... ഇനി ഒരുമിച്ചുള്ള മരണമേ മുന്നിലുള്ളൂ... മരണത്തിൽ പോലും വേർ പിരിയാതിരിക്കാൻ ഷാൾ ഉപോയിഗിച്ച് പരസ്പരം കെട്ടി..

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അശ്വതി. എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ പോവണമെന്നു പറഞ്ഞ് ചൊവ്വാഴ്‌ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അശ്വതി തിരിച്ചെത്തിയില്ലെന്നു ചൂണ്ടിക്കാട്ടി അമ്മാവന്‍ രാജേഷ് വളപട്ടണം പോലിസില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കമല്‍കുമാറിനെയും കാണാതായതായ വിവരം ലഭിച്ചത്. സൈബര്‍ സെല്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇരുവരും ഇരിട്ടി മേഖലയില്‍ ഉള്ളതായി സൂചന ലഭിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം കാഞ്ഞിരക്കൊല്ലിയിലെത്തിയ യുവതിയും യുവാവും സഞ്ചരിച്ച കെഎല്‍ 13 എഡി 6338 എന്ന ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ജീവനൊടുക്കിയ നിലയില്‍ കമിതാക്കളെ കണ്ടെത്തിയത് ജാതിബോധം തന്നെയെന്ന് റിപ്പോര്‍ട്ട്. വനത്തിലെ കൊല്ലിയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തി. ഐശ്വര്യയുടെ ഷാള്‍ ഉപയോഗിച്ച് ഇരുവരും പരസ്പരം കെട്ടിയ നിലയിലാണ് മൃതദേഹം കാണപെട്ടത്. പയ്യാവൂര്‍, ശ്രീകണ്ഠപുരം, വളപട്ടണം പൊലീസും ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷസേനയും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ മുതല്‍ അശ്വതി കമലുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ഈ അടുപ്പത്തെ അശ്വതിയുടെ വീട്ടുകാര്‍ ആദ്യമേ എതിര്‍ത്തിരുന്നു. അശ്വതി തീയ്യ സമുദായത്തിലും കമല്‍ കുമാര്‍ കുറവ സമുദായത്തിലും പെട്ടതുകൊണ്ടു തന്നെ ഇവരുടെ വിവാഹം വീട്ടുകാരുടെ അനുമതിയോടെ നടക്കില്ലെന്ന് ഉറപ്പായിരുന്നു.
വീട്ടുകാര്‍ ജീവിതത്തില്‍ ഒരുമിക്കാന്‍ അനുവദിക്കില്ലെന്ന് ബോധ്യമായ ഇവര്‍ മരണത്തോടെ ഒരുമിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനവും.
https://www.facebook.com/Malayalivartha




















