പോസ്റ്റല്‍ ജീവനക്കാരുടെ സമരം കാരണം കളക്ഷന്‍തുക അടയ്ക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് മഹിളാപ്രധാന്‍ ഏജന്റുമാര്‍ ; ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

പോസ്റ്റല്‍ ജീവനക്കാരുടെ സമരം കാരണം കളക്ഷന്‍തുക അടയ്ക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് മഹിളാപ്രധാന്‍ ഏജന്റുമാര്‍ കിഴക്കേയറ്റത്തെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഹെഡ് പോസ്റ്റ് ഓഫീസില്‍ മാത്രമാണ് ഏജന്റുമാരില്‍ നിന്ന് പണമെടുക്കാതിരുന്നത്. പണം അടയ്ക്കാന്‍ കഴിയാത്തതിനാല്‍ പിഴ അടയ്‌ക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് ഏജന്റുമാര്‍.
18 മുതല്‍ ശേഖരിച്ച തുക പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ സമരത്തിലായതിനെ തുടര്‍ന്ന് അടയ്ക്കാന്‍ കഴിയുന്നില്ല. തുക അടയ്ക്കാന്‍ കഴിയാതെ വന്നാല്‍ പിഴയായി വന്‍തുക ഏജന്റുമാര്‍ അടയ്‌ക്കേണ്ടി വരും. 100 രൂപയ്ക്ക് രണ്ട് രൂപ വീതം ഫൈന്‍ നല്‍കണം. രാവിലെ തന്നെ ഹെഡ് പോസ്റ്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മഹിളാപ്രധാന്‍ ഏജന്റുമാര്‍ കിഴക്കേയറ്റത്ത് എത്തിയിരുന്നു.
എന്നാല്‍ പണം സ്വീകരിക്കാന്‍ തയ്യാറായില്ല. ഹെഡ് പോസ്റ്റ് ഓഫീസ് ഒഴികെ ബാക്കിയെല്ലായിടത്തും ഏജന്റുമാരില്‍നിന്ന് തുക സ്വീകരിച്ചിരുന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
തുടര്‍ന്ന് അഞ്ച് മണിവരെ പ്രതിഷേധവുമായി മഹിളാപ്രധാന്‍ ഏജന്റുമാര്‍ പോസ്റ്റ് ഓഫീസിന് മുമ്ബില്‍ നിലയുറപ്പിച്ചു. എന്നിട്ടും അടുത്തദിവസം പണം സ്വീകരിക്കാമെന്ന കൃത്യമായ ഉറപ്പ് ഇവര്‍ക്ക് ലഭിച്ചിട്ടില്ല. സമരമായതിനാല്‍ പോലീസ് സംരക്ഷണം തന്നാല്‍ പണം സ്വീകരിക്കാമെന്ന് ജീവനക്കാര്‍ പറഞ്ഞതായി ഏജന്റുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha




















