നിപവൈറസ് ബാധയെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് കോഴിക്കോട് കളക്ടര്‍

നിപ വൈറസ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. പത്ത് ദിവത്തേക്ക് കോടതി നിര്‍ത്തി വയ്ക്കണമെന്ന് ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ, ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ഒരാഴ്ചത്തേക്ക് അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടുതല്‍ മുന്‍ കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായാണ് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പകരം മറ്റൊരു സംവിധാനം ഒരുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
അതേസമയം, ഒ.പി പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും കഴിഞ്ഞ രണ്ട് ദിവസമായി മരിച്ചവരുമായി അടുത്ത്

ഇടപഴകിയവര്‍ നിപ്പ സെല്ലുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് മാത്രം 120 ഫോണ്‍ കോളുകളാണ് നിപ്പ സെല്ലില്‍ വന്നിരിക്കുന്നത്.

അതിനിടെ വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ മരുന്ന് ആസ്‌ട്രേലിയയില്‍ നിന്നും ഇന്ന് കോഴിക്കോട് എത്തുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha




















