ദയനീയമായി കരഞ്ഞുകൊണ്ട് എന്നെ വിളിച്ച് പറഞ്ഞു പെങ്ങള് ഒളിച്ചോടി... അച്ഛന് സുഖമില്ല!! എമര്‍ജന്‍സി ലീവ് വേണം- ഷാനു ജോലി ചെയ്തിരുന്ന കമ്പനിയിലെ മാനേജർ പറയുന്നു

കെവിന്‍ വധത്തിലെ പ്രതി ഷാനു ചാക്കോയെ ദുബായിലെ ജോലിയില്‍ നിന്നും കമ്പനി അധികൃതര്‍ പിരിച്ചു വിട്ടു. ഷാനു നാല് വര്‍ഷമായി ദുബായിലെ കമ്പനിയിൽ ഇലക്‌ട്രീഷ്യനായാണ് ജോലി നോക്കിയിരുന്നത്. എന്നാല്‍ ദുരഭിമാനക്കൊലയില്‍ പ്രതിയാണെന്ന വാര്‍ത്ത അറിഞ്ഞതോടെ ഇനി തിരിച്ച് ദുബായില്‍ ചെന്നാലും ഷാനുവിന് ജോലി നല്‍കില്ലെന്ന് കമ്ബനിയുടെ മാനേജര്‍ വ്യക്തമാക്കി.
സഹോദരി മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്നും പിതാവിന് സുഖമില്ലെന്നും കാട്ടി എമര്‍ജന്‍സി ലീവിലാണ് ഷാനു കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 5.10നുള്ള വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുന്നത്. വീട്ടിലെത്തിയ ഉടനെ കെവിനെ തിരഞ്ഞിറങ്ങുകയും തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ആരോപണം. ഇക്കാര്യങ്ങള്‍ കമ്പനി അധികൃതര്‍ അറിയുകയും ദുബായിലെ മാധ്യമങ്ങളിൽ അടക്കം വന്‍ വാര്‍ത്തയാവുകയും ചെയ്‌തതോടെയാണ് ഷാനുവിനെ പിരിച്ചു വിടാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ പൊലീസ് കസ്‌റ്റഡിയിലുള്ള ഷാനു ജാമ്യം ലഭിച്ച് ദുബായില്‍ തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം.
ശനിയാഴ്‌ച ദയനീയമായി കരഞ്ഞുകൊണ്ടാണ് ഷാനു തന്നെ വിളിച്ച് ലീവ് ചോദിച്ചതെന്ന് കമ്ബനിയുടെ മാനേജര്‍ പ്രതികരിച്ചു. സഹോദരിയെ കാണാനില്ലെന്നും പിതാവ് ആശുപത്രിയിലാണെന്നുമാണ് അയാള്‍ പറഞ്ഞത്. അതിനാല്‍ അപ്പോള്‍ തന്നെ അവധിയും നല്‍കി. എന്നാല്‍ പിന്നീട് ടി.വിയില്‍ നിന്നാണ് ബാക്കി കാര്യങ്ങള്‍ അറിഞ്ഞത്. ഷാനുവിനെ നാല് വര്‍ഷമായി അറിയാം. ഇത്തരം ക്രൂരകൃത്യം ചെയ്യുമെന്ന് കരുതിയില്ലെന്നും മാനേജര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha




















