പല്ലില്‍ കമ്പിയിട്ട പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കാണാതായ ജെസ്‌ന എന്ന് സംശയം: വാർത്ത സത്യമാകരുതേയെന്ന പ്രാര്‍ത്ഥനയോടെ നാട്ടുകാര്‍...

ജെസ്നയെ കാണാതായിട്ട് മാസങ്ങൾ പിന്നിടുമ്പോള്‍ ഞെട്ടിപ്പിക്കുന്ന സംശയങ്ങളാണ് പുറത്തുവരുന്നത്. പല്ലില്‍ കമ്പിയിട്ട പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെന്നുള്ള വിവരമാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത്.
തമിഴ്നാട്ടില്‍ ചെന്നൈയ്ക്കടുത്ത് കാഞ്ചിപുരത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. ഇന്നലെ വൈകുന്നേരമാണ് വിവരം ലഭിച്ചത്. ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന അന്വേഷണ സംഘം സംശയത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് പോയിരിക്കുകയാണ്. കത്തിക്കരിഞ്ഞ പെണ്‍കുട്ടി പല്ലിന് കമ്പിയിട്ടതും 19നും 21നും മധ്യേ പ്രായമുള്ളതുമാണ്.
ജെസ്‌നയുടെ പല്ലും കമ്പിയിട്ടതാണ്. പ്രായവും ഏതാണ്ട് സമാനമാണ്. സംശയത്തെ തുടര്‍ന്നാണ് തമിഴ്നാട് പോലീസ് കേരള പോലീസിനെ വിവരം അറിയിച്ചത്. അതേസമയം, വാര്‍ത്ത സത്യമായിരിക്കല്ലേ എന്ന പ്രാര്‍ത്ഥനയോടെ ഇരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും. കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ രാവിലെ 9.30 മുതല്‍ കാണാതായത്. എന്നാല്‍ കാണാനില്ലെന്ന് ചുണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു
കാണാതായ ദിവസം രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടതാണ്. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞാണ് ജെസ്‌ന വീട്ടില്‍ നിന്നിറങ്ങിയത്. ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്‌നയെ കുറിച്ച് വിവരമൊന്നും ഇല്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായതിനാല്‍ ജെസ്‌നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്.
ജെസ്‌നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജെസ്‌ന ഉപയോഗിച്ചിരുന്ന ഫോണും കോള്‍ലിസ്റ്റും പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചെങ്കിലും അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല. വീട്ടില്‍ നിന്നിറങ്ങുമ്പോല്‍ ജെസ്ന കയ്യില്‍ ഒന്നും കരുതിയിട്ടുമില്ല.
https://www.facebook.com/Malayalivartha




















