രഹ്‌നയുടെ ഒളിവ് സങ്കേതം കണ്ടുപിടിക്കാനാകാതെ പോലീസ്... സ്ഥാനം തെറിച്ച കോട്ടയം മുന്‍ എസ്.പി നീനുവിന്റെ അമ്മയുടെ ഉറ്റ ബന്ധു; കേസന്വേഷണത്തിന് നേരിട്ട് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് എസ്.പിയുടെ തന്ത്രം

കെവിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിലെ ആസുത്രിക നീനുവിന്റെ മാതാവ് രഹ്‌നക്കായുള്ള പോലീസിന്റെ തെരച്ചില്‍ വിഫലം. കേസ് അന്വേഷണത്തില്‍ അനാസ്ഥ കാട്ടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാനം തെറിച്ച കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന വി.എം മുഹമ്മദ് പ്രതി സാനു ചാക്കോയുടെ ഉമ്മ രഹ്‌നയുടെ ഉറ്റ ബന്ധുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എഎസ്‌ഐ ബിജുവിന്റെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ കോടതിയില്‍ അറിയിച്ചതാണ് ഇത്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള രഹ്നഹ്ന ഇപ്പോഴും ഒളിവിലാണ്. കേസന്വേഷണത്തിന് നേരിട്ട് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണം മുന്‍ എസ്.പിക്കെതിരെ നിലനില്‍ക്കെയാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha




















