വിതുരയിൽ ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ കയറി തോക്ക് കാണിച്ച് ഇരുപത്തെട്ടുകാരിയെ ക്രൂര പീഡനത്തിനിരയാക്കിയ ഭർത്താവിന്റെ സുഹൃത്ത് പോത്ത് ഷാജി പിടിയിൽ

ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതി വിതുര പൊലീസിന്റെ പിടിയിലായി. പീഡനത്തിലും മർദ്ദനത്തിലും ദേഹമാസകലം പരിക്കേറ്റ് അവശയായ ഇരുപത്തെട്ടുകാരിയായ യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് വിതുരയ്ക്കടുത്താണ് സംഭവം. യുവതിയുടെ ഭർത്താവിനെ അന്വേഷിച്ച് വന്ന ഷാജി വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലാക്കി അതിക്രമിച്ച് കയറി യുവതിയെ കൈയേറ്റം ചെയ്യുകയായിരുന്നു.
എതിർക്കാൻ ശ്രമിച്ച യുവതിയെ അടിച്ചും മർദ്ദിച്ചും അവശയാക്കി. എയർറൈഫിൾ ഉപയോഗിച്ചാണ് മർദ്ദിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. പാലോട് സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്നാണ് വിതുരയിലെത്തിയത്. വിതുരയിൽ രണ്ടാം ഭർത്താവുമൊരുമിച്ച് പോത്ത് ഷാജിയുടെ വീട്ടിൽ വാടകയ്ക്കായിരുന്നു താമസം. പോത്ത് ഷാജിയുടെ അടുത്ത സുഹൃത്താണ് യുവതിയുടെ ഭർത്താവ്.
ഭീഷണിപ്പെടുത്താനുപയോഗിച്ചു എന്ന് പറയപ്പെടുന്ന പക്ഷികളേയും മറ്റും വെടിവെക്കാനുപയോഗിക്കുന്ന എയർറൈഫിൾ തോക്കും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇതും മോഷണ വസ്തുവാണ്. കൊലപാതകം, മോഷണം, പിടിച്ചുപറി, അടിപിടി തുടങ്ങി തലസ്ഥാനത്തെ സ്റ്റേഷനുകളിൽ 153 പരാതികൾ ഇയാളുടെ പേരിലുള്ളതായി പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha




















