നിപ മുന്‍കരുതല്‍: ഈ മാസം 16 വരെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ്പ വൈറസ് ബാധ വീണ്ടും ശക്തിപ്പെടുമെന്ന ആശങ്കയില്‍ പി.എസ്.സി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനം. ഈ മാസം 16 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും മുന്‍നിശ്ചയ പ്രകാരം നടക്കുമെന്നും പി.എസ്.സി അറിയിച്ചു. നേരത്തെ മേയ് 26ന് നടത്താനിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയും നിപ്പയെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.
https://www.facebook.com/Malayalivartha




















