സി.പി.ഐയുമായി സി.പി.എമ്മിനുള്ള തര്‍ക്കങ്ങളും വിരേന്ദ്രകുമാറിന്റെ ജനതാദളും മാത്യു ടി. തോമസിന്റെ ജനതാദളും തമ്മിലുള്ള പ്രശ്‌നങ്ങളും കെ.എം മാണിയുടെ മുന്നണിപ്രവേശനവും അടക്കമുള്ള കീറാമുട്ടികള്‍ ഇനി എല്‍.ഡി.എഫ് കണ്‍വീനറായ വിജയരാഘവന് മുന്നില്‍

എല്‍.ഡി.എഫിന് പുതിയ കണ്‍വീനര്‍. സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ എ.വിജയരാഘവനെ സംസ്ഥാന സെക്രട്ടറിയേറ്റാണ് മുന്നണി കണ്‍വീനറാക്കാന്‍ തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉച്ചതിരിഞ്ഞ് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിന് ശേഷം ഉണ്ടാകും. കേരളത്തില്‍ നിന്നുള്ള മുന്‍ ലോക്‌സഭാംഗവും രാജ്യസഭാംഗവുമായിരുന്നു എ. വിജയരാഘവന്‍ . കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സെക്രട്ടറിയാണ്.
1998 ല്‍ രാജ്യസഭാംഗമായി.1986- 93 ല്‍ എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റായിരുന്നു. സി.പി.ഐ.എം. തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗവും കേരളവര്‍മ്മാ കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയുമായ ആര്‍ ബിന്ദുവാണ് ഭാര്യ. നിയമ വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണനാണ് ഏക മകന്‍.
കണ്‍വീനറായ വൈക്കംവിശ്വന്റെ അനാരോഗ്യത്തെ തുടര്‍ന്നാണ് പുതിയ ആളെ തെരഞ്ഞെടുക്കാന്‍ സി.പി.എം നിര്‍ബന്ധിതമായത്. കുറേ നാളായി കോട്ടയത്തെ വീട്ടില്‍ തന്നെയാണ് വൈക്കം വിശ്വന്‍. സി.പി.ഐയുമായി സി.പി.എമ്മിനുള്ള തര്‍ക്കങ്ങളും വിരേന്ദ്രകുമാറിന്റെ ജനതാദളും മാത്യു ടി. തോമസിന്റെ ജനതാദളും തമ്മിലുള്ള പ്രശ്‌നങ്ങളും കെ.എം മാണിയുടെ മുന്നണിപ്രവേശനവും അടക്കമുള്ള കീറാമുട്ടികള്‍ വിജയരാഘവന്‍ എങ്ങനെ പരിഹരിക്കുമെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha




















