മക്കള് ജനിച്ച് വീഴും മുമ്പേ ഡോക്ടറാക്കാനും എഞ്ചിനിയറാക്കാനും മത്സരിക്കുന്ന മാതാപിതാക്കള്‍ നിള എന്ന ഒന്നാം ക്ലാസുകാരിയെ കണ്ട് പഠിക്കണം... കുട്ടികളെ സ്വപ്‌നം കാണാന്‍ അനുവദിക്കുക, സ്വതന്ത്രരായി വളര്‍ത്തുക

മക്കള് ജനിച്ച് വീഴും മുമ്പേ ഡോക്ടറാക്കാനും എഞ്ചിനിയറാക്കാനും കയ്യിലുള്ളതെല്ലാം വിറ്റ് പെറുക്കിയാണെങ്കിലും സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ ചേര്‍ക്കാനും മത്സരിക്കുന്ന മാതാപിതാക്കള്‍ക്കും അപ്പൂപ്പന്‍മാര്‍ക്കും അമ്മൂമ്മമാര്‍ക്കും മാതൃകയായി ഒരു കൊച്ചുകൂട്ടുകാരി ഇന്ന് ഒന്നാം ക്ലാസില്‍ ചേര്‍ന്നു. പേര്, നിള. ഭാവിയില്‍ ആരാകണമെന്ന ചോദ്യത്തിന് തൊഴിലുറപ്പ് പണിക്കാരിയാകണമെന്ന് ഉത്തരം! ഇങ്ങനേം സ്വപ്നം കാണാമെന്ന് ഈ കുരുന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു! ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടറായ പി.പി സതീഷ് കുമാറിന്റെ മകളാണ് നിള. മകളുടെ സ്വപ്‌നം പിതാവ് തന്നെയാണ് ഫെയിസ്ബുക്കിലൂടെ പങ്ക് വെച്ചത്.
നിളയ്ക്ക് ആശംസകളുമായി ധാരാളം പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. തൊഴിലുറപ്പുകാര്‍ക്ക് എന്നും ജോലി കാണില്ലെന്നും അതുകൊണ്ട് മിടുക്കിയായി പഠിച്ച് തൊഴില്‍ ദാതാവാകണമെന്നും തൊഴിലുറപ്പുകാര്‍ക്ക് സ്ഥിരം ജോലി നല്‍കണമെന്നും അച്ഛന്റെ സുഹൃത്തായ ഷീജാ പാങ്ങോട് പറയുന്നു. അതേസമയം നിള ലോകത്തെ അറിഞ്ഞ് തുടങ്ങിയിരിക്കുന്നെന്നും സമൂഹത്തിന് ചുറ്റുമുള്ള കാര്യങ്ങള്‍ മനസിലാക്കി തുടങ്ങിയെന്നും മറ്റ് പലരും കമന്റ് ചെയ്തിരിക്കുന്നു. കുട്ടികളെ സ്വപ്‌നം കാണാനും സ്വതന്ത്രരായി വളര്‍ത്താനും മാതാപിതാക്കള്‍ തയ്യാറാകണമെന്ന സന്ദേശമാണ് ഈ കൊച്ചുകുട്ടി നല്‍കുന്നത്.


https://www.facebook.com/Malayalivartha




















