കാക്കിക്കുള്ളിലെ ലീലാവിലാസങ്ങൾ... കണ്ണൂര്‍ ജില്ലയിലെ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാരിയുടെയും പോലീസുകാരന്റെയും കിടപ്പറ ദൃശ്യങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ; പോസ്റ്റ് ചെയ്തത് പോലീസുകാരി!! ഞെട്ടലോടെ ഗ്രൂപ്പിലുള്ള മറ്റ് പോലീസുകാർ

കണ്ണൂർ ജില്ലയിലെ പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ അവിഹിത ബന്ധത്തിന്റെ കിടപ്പറ രംഗം വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതോടെ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. സിവില്‍ പോലീസ് ഓഫീസറുടെയും ഇതേ സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസറുടെയും കിടപ്പറരംഗത്തിന്റെ ഫോട്ടോയാണ് വാട്‌സ്ആപ്പില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
സംഭവം പുറത്തായതോടെ ഇരുവരെയും മറ്റു സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. സിവില്‍ പോലീസ് ഓഫീസറെ മലയോര മേഖലയിലെ ഒരു സ്റ്റേഷനിലേക്കും വനിതാ പോലീസുകാരിയെ കണ്ണൂര്‍ ജില്ല യിലെ തന്നെ ഒരു സ്റ്റേഷനിലേക്കുമാണ് സ്ഥലം മാറ്റിയത്.
ബെഡ്‌റൂമിലെ കിടക്കയില്‍ ഇരുവരും കിടക്കുന്ന ഫോട്ടോയാണ് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നത്. പോലീസിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് രംഗങ്ങള്‍ ആദ്യം പോസ്റ്റ് ചെയ്തതെന്നാണ് വിവരം. വനിതാ പോലീസുകാരി തന്നെയാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതെന്നാണ് പറയപ്പെടുന്നത്.
അടുത്തക്കാലത്തായി പോലീസില്‍ ജോലി ലഭിച്ച വനിതാ പോലീസിന്റെ ഭര്‍ത്താവ് വിദേശത്താണ്. കിടപ്പറ രംഗങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിച്ചതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപ്പെട്ടു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയതായും അറിയുന്നു. അന്വേഷണ വിധേയമായാണ് ഇരുവരെയും രണ്ടു സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.
https://www.facebook.com/Malayalivartha




















