മലയോര മേഖലകളില്‍ മണ്ണിന്റെ മക്കള്‍ വാദവുമായി അജ്ഞാത പോസ്‌റ്ററുകള്‍

കോഴിക്കോട്ടെ മലയോര മേഖലകളില്‍ മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി അജ്ഞാതപോസ്‌റ്ററുകള്‍. നാടിന്റെ മക്കള്‍ എന്ന ലേബലിലാണ് `തീക്കൊള്ളികൊണ്ട് തല ചൊറിയരുത്\' എന്ന തലക്കെട്ടോടു കൂടിയ പോസ്‌റ്ററുകള്‍ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പതിച്ചിരിക്കുന്നത്. മുക്കം കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട്, എരഞ്ഞിമാവ്, തെനേങ്ങപ്പറമ്പ് എന്നിവിടങ്ങളിലാണ് പോസ്‌റ്ററുകള്‍ പതിച്ചിട്ടുള്ളത്. ഇന്നു രാവിലെയാണ് ഇവ കാണപ്പെട്ടത്.
വാചകഘടനയിലും മറ്റും സാരമായ പിഴവുകളുണ്ടെങ്കിലും പോസ്‌റ്ററിലൂടെ ഉദ്ദേശിക്കുന്ന ആശയം ഏറെക്കുറെ വ്യക്തമാണ്. `മണ്ണിന്റെ മക്കളെ പുറത്താക്കി അധിനിവേശ ശക്തികളുടെ പണത്തിന്റെയും അധികാരത്തിന്റെയും ധിക്കാരം കൊണ്ട് നാട്ടിലെ പരമ്പരാഗത തൊഴില്‍മേഖലകള്‍ നശിപ്പിച്ചാല്‍ അതുകൊണ്ട് ഉപജീവനം നടത്തുന്ന ആളുകളെ തുരത്തി ഓടിക്കാനുള്ള വൈദേശിക തീരുമാനങ്ങള്‍ ഒഴിവാക്കുക\' എന്നതാണ് പോസ്‌റ്ററിന്റെ തുടക്കത്തിലെ വാചകം. `ലോകരാജ്യങ്ങളില്‍ ആധിപത്യമനോഭാവം ഉള്ള ഭാരതസംസ്‌കാരം ഇല്ലായ്‌മ ചെയ്യുവാനും മണ്ണിന്റെ മക്കളുടെ സമ്പത്ത് ഇല്ലാത്തവരാക്കി വിദേശ കള്ളപ്പണം കൊണ്ട് അത് കൈവശപ്പെടുത്താനുമുള്ള പ്രവണത അവസാനിപ്പിക്കുക\' എന്നും പോസ്റ്ററില്‍ പറയുന്നുണ്ട്.
വ്യാപകമായി പതിച്ചിട്ടുള്ളതിനാല്‍ ഇതിനു പിന്നില്‍ ഒന്നിലേറെപേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. മാവോയിസ്‌റ്റ് ഭീഷണി നിലനില്‍ക്കുന്ന മലയോര മേഖലകളില്‍ നേരത്തേ സമാനരീതിയില്‍ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുമായി ഇപ്പോഴത്തെ സംഭവത്തിനു ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























