ഗര്‍ഭച്ഛിദ്രം നടത്താന്‍ ഡോക്ടര്‍ 1500 കൈക്കൂലി വാങ്ങിയ സംഭവത്തില്‍ വനിതാ ഡോക്ടര്‍ക്ക് 25,000 രൂപ പിഴയും കഠിന തടവും
മൂവാറ്റുപുഴയിലാണ് സംഭവം നടന്നത് ഗര്‍ഭച്ഛിദ്രം നടത്താന്‍ 1500 രൂപ കൈക്കൂലി വാങ്ങിയ വനിതാ ഡോക്ടര്‍ക്ക് ഒന്നര വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനും കോടതി വിധി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായിരുന്ന സാജിറ ഭാസിയെ ശിക്ഷിച്ചത്.
2004ല്‍ നടന്ന സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. മൂന്ന് കുട്ടികളുള്ള തിരുവാങ്കുളം സ്വദേശി ഓമന നാലാമതും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ഡോക്ടറെ കാണാനെത്തി. ഗര്‍ഭച്ഛിദ്രം തേടിയപ്പോള്‍ 1500 രൂപ കൈക്കൂലി വേണമെന്നാവശ്യപ്പെട്ടു. ഇത്രയും പണമില്ലാതിരുന്നതിനാല്‍ ദമ്ബതികള്‍ വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ പണം കൈമാറുന്നതിനിടെ ഡോക്ടറെ പിടികൂടുകയായിരുന്നു.
കേസില്‍ വ്യാഴാഴ്ച വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. വാദിയായ സ്ത്രീയുള്‍പ്പെടെ കൂറുമാറിയെങ്കിലും പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് സ്വീകരിച്ചു.
https://www.facebook.com/Malayalivartha




















